ad
Deshabhimani

കാട്ടാനക്കൂട്ടം ക‍ൗതുകക്കാഴ്‌ചയായി

wild elephant

കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ തേയിലത്തോട്ടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം

വെബ് ഡെസ്ക്

Published on Jan 10, 2026, 12:15 AM | 1 min read

മൂന്നാർ

പട്ടാപ്പകൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് കൗതുകക്കാഴ്ചയായി. വ്യാഴം വൈകിട്ട് അഞ്ചേോടെയാണ് കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ ബൊട്ടാണിക്കൽ ഗാർഡന് സമീപം തേയിലതോട്ടത്തിലാണ് രണ്ട് കുട്ടികളടക്കം മൂന്നംഗസംഘമെത്തിയത്. കാട്ടാനകൾ എത്തിയതറിഞ്ഞ് ആർആർടിയും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി ആനകളെ നിരീക്ഷിച്ചു. ഇതിലെ വാഹനത്തിൽ എത്തിയ വിനോദസഞ്ചാരികൾ പുറത്തിറങ്ങി കാട്ടാനകളുടെ ദൃശ്യം മൊബൈലിൽ പകർത്തി. ഏറെ നേരം കഴിഞ്ഞ് കൂട്ടത്തിൽ ഉണ്ടായിരുന്ന ആന രണ്ട് കുട്ടികളെയും തുമ്പിക്കൈ കൊണ്ട് തള്ളിനീക്കി താഴെ റോഡിലെത്തി. ആർആർടി സംഘം കാട്ടാനകളെ വനത്തിലേക്ക് കയറ്റി വിട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home