ad
Deshabhimani

പടയപ്പ മദപ്പാടിൽ

mnr

മദപ്പാടിലായ പടയപ്പ

വെബ് ഡെസ്ക്

Published on Jan 13, 2026, 12:15 AM | 1 min read

മൂന്നാർ

പടയപ്പയെ മദപ്പാടിൽ കണ്ടെത്തി. ജാഗ്രത നിർദേശം നൽകി വനം വകുപ്പ്. മൂന്നാറിനു സമീപം ഗൂഡാർവിള എസ്റ്റേറ്റ് നെറ്റിക്കുടി ഡിവിഷനിലാണ് മദപാടിൽ പടയപ്പയെ കണ്ടെത്തിയത്. ഒരാഴ്ചയായി വിനോദസഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിയിൽ കറങ്ങി നടക്കുകയായിരുന്നു കാട്ടാന. മൂന്നു ദിവസം മുമ്പാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിനുള്ളിൽ പടയപ്പയെ കണ്ടത്. തുടർന്ന് ആർആർടിയുടെ രണ്ട് ടീമും, വെറ്റനറി ഡോക്ടറും പടയപ്പയെ നിരീക്ഷിച്ചുവരികയാണ്. മദപ്പാടിൽ കഴിയുന്ന പടയപ്പയുടെ അടുത്ത് ചെല്ലുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്ന് മൂന്നാർ റേഞ്ച് ഓഫീസർ ബിജു സോമൻ പറഞ്ഞു. വാഹനങ്ങൾ റേഡ് ചെയ്യുകയോ ശബ്ദത്തിൽ ഹോൺ മുഴക്കാനും പാടില്ല. സമൂഹ മാധ്യമങ്ങളിൽ പടയപ്പയെ കുറിച്ച് തെറ്റായ പ്രചരണം നൽകുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home