ad
Deshabhimani

മൂന്നാർ ഉണർവിലേക്ക്‌

മൂന്നാറിൽ

മൂന്നാറിലേക്കുള്ള വാഹന നിര

വെബ് ഡെസ്ക്

Published on Nov 09, 2025, 12:01 AM | 1 min read

മൂന്നാർ

ഇടവേളക്ക്‌ശേഷം മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്ക്. മഴയും മറ്റ്‌ പ്രതികൂലാവസ്ഥയും ഇടയ്‌ക്ക്‌ മങ്ങലേൽപ്പിച്ചിരുന്നു. കാലാവസ്ഥാ മാറ്റത്തോടെ മൂന്നാറിലെ ടൂറിസംമേഖല ഉണർന്നുതുടങ്ങി. വിദേശീയർ ഉൾപ്പെടെ നൂറുക്കണക്കിന് സഞ്ചാരികളാണ് മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. പകൽ താങ്ങാനാവുന്ന ചൂടും സന്ധ്യ നേരത്തും രാത്രിയിലും അനുഭവപ്പെടുന്ന കൊടും തണുപ്പും സഞ്ചാരികൾക്ക് ആനന്ദം പകരുന്നുണ്ട്‌. സന്ദർശനം കഴിഞ്ഞ് മടങ്ങിയ സഞ്ചാരികളുടെ വാഹനങ്ങൾ തിരക്കിൽപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മാട്ടുപ്പെട്ടി മുതൽ മൂന്നാർ വരെ വാഹനങ്ങളുടെ നീണ്ടനിര അനുഭവപ്പെട്ടു

. കുട്ടികളടക്കം നിരവധി പേർ ബോട്ടിങ് നടത്തിയാണ് മടങ്ങിയത്. എക്കോ പോയിന്റ്, കുണ്ടള ഡാം എന്നിവടങ്ങളിലും തിരക്കുണ്ട്‌. ഈ പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങളിൽ നല്ല തിരക്കാണ്‌. രാവിലെ മുതൽ വൈകിട്ട് വരെ സഞ്ചാരികൾ വിനോദ കേന്ദ്രങ്ങളിൽ സമയം ചെലവഴിച്ചു. വരയാടുകളുടെ കേന്ദ്രമായ രാജമല, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, ഹൈഡൽ പാർക്ക്, കെഎഫ്ഡിസി പൂന്തോട്ടം, എക്കോ പോയിന്റ് എന്നിവടങ്ങളിലെല്ലാം തിരക്കനുഭവപ്പെടുന്നുണ്ട്‌. 
 മൂന്നാറിന്റെ മനോഹാരിതയും തണുപ്പും ആസ്വദിക്കുന്നതിനാണ് സഞ്ചാരികളേറെയും എത്തുന്നത്. വിവിധ ജില്ലകളിൽ നിന്നും സഞ്ചാരികളെയും കൊണ്ട് കെഎസ്ആർടിസിയുടെ ഉല്ലാസ യാത്രാ ബസും മൂന്നാറിലെത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home