ad
Deshabhimani

റോഷിയുടെ പൊതുപര്യടനത്തിന് ഉജ്വലതുടക്കം

ഹൈറേഞ്ചിന്റെ കവാടഭൂമികയിൽ

wdeffr

കുടയത്തൂർ മുസ്ലിം പള്ളിക്കവലയിൽ എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിന് നൽകിയ സ്വീകരണം

avatar
സ്വന്തം ലേഖകൻ

Published on Mar 27, 2026, 12:15 AM | 1 min read

മൂലമറ്റം

ഹൈറേഞ്ചിന്റെ കവാട ഭൂമികയിൽ്‌ ഇടുക്കി മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി മന്ത്രി റോഷി അഗസ്‌റ്റിന്റെ പര്യടനത്തിന് ഉജ്വലത്തുടക്കം. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്‌ പര്യടനം ഉദ്‌ഘാടനം ചെയ്‌തു. വ്യാഴാഴ്‌ച മുത്തിയുരുണ്ടയാറിൽ നിന്നായിരുന്നു പൊതുപര്യടനം തുടങ്ങിയത്‌. കുളമാവ്‌, കരിപ്പിലിങ്ങാട്‌, കുരുതിക്കളം, ജലന്ധർ, പതിപ്പള്ളി, ഇലപ്പള്ളി, എടാട്‌, പുത്തേട്‌ കാഞ്ഞാർ, കൂവപ്പള്ളി, കുടയത്തൂർ, ചക്കികാവ്‌, എന്നിവിടങ്ങളിൽ പര്യടനം നടത്തി മൂലമറ്റത്താണ്‌ സമാപിച്ചു.

യോഗങ്ങളില്‍ ചുരുക്കം വാക്കുകളില്‍ പ്രസംഗം ഒതുക്കി പരമാവധി ആളുകളെ നേരില്‍ കണ്ട്‌ വോട്ടഭ്യര്‍ഥിക്കാനാണ്‌ സ്ഥാനാര്‍ഥി ശ്രമിച്ചത്‌. വോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക്‌ കൃത്യമായ മറുപടി നല്‍കിയ റോഷി കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തെ വികസന നേട്ടങ്ങളും അവതരിപ്പിച്ചു. വിവിധ പോയിന്റുകളില്‍ ഊഷ്‌മളമായ സ്വീകരണമാണ്‌ റോഷിക്ക്‌ ലഭിച്ചത്‌. കുട്ടികളും മുതിര്‍ന്നവരും മാലയിട്ടും കണിക്കൊന്ന പൂക്കള്‍ നല്‍കിയും സ്ഥാനാര്‍ഥിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. പ്രചാരണത്തിന്റെ തിരക്കുകള്‍ക്കിടയിലും പരാതികള്‍ കേള്‍ക്കാനും സംശയങ്ങള്‍ ദൂരികരിക്കാനും റോഷി സമയം കണ്ടെത്തി. കത്തുന്ന വെയിലില്‍ തലയില്‍ ഘടിപ്പിച്ച തൊപ്പിയും സണ്‍ഗ്ലാസും അണിഞ്ഞെത്തിയ കുരുന്നുബാലനെ കൈയിലെടുത്ത്‌ വിശേഷങ്ങള്‍ തിരക്കിയത്‌ കൗതുകമായി. കുടയത്തൂർ പഞ്ചായത്തിലെ സിനിമാക്കാരുടെ താവളമായ കൈപ്പക്കവല, കാഞ്ഞാർ മേഖലകളിലെല്ലാം മികച്ച സ്വീകരണമാണ്‌ ലഭിച്ചത്‌. കാഞ്ഞാർ പാലത്തിന്റെ നടപ്പാത നിർമാണം പുരോഗമിക്കുകയാണ്‌. റോഷി അഗസ്‌റ്റിന്റെ എംഎൽഎ ഫണ്ടിലാണ്‌ യാത്രസ‍ൗകര്യമൊരുക്കുന്നത്‌. ഇതിനും കാഞ്ഞാർ നിവാസികൾ മന്ത്രി റോഷിയ്‌ക്ക്‌ നന്ദിപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home