ad
Deshabhimani

പൊന്മുടി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി

ponmudi

പൊന്മുടി ഡാം ഷട്ടർ തുറന്നപ്പോൾ

വെബ് ഡെസ്ക്

Published on Oct 20, 2025, 12:15 AM | 1 min read

രാജാക്കാട്

തുലവര്‍ഷ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ടിൽ എത്തിയ പൊന്മുടി അണക്കെട്ട് തുറന്നു. മധ്യത്തിലെ ഷട്ടർ 20 സെന്റീമീറ്റർ ആണ് ഉയർത്തിയത്. പന്നിയാർ പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണം അറിയിച്ചു. കഴിഞ്ഞ മാസത്തിനുള്ളിൽ ഇത് ആറാം തവണയാണ് പൊന്മുടി അണക്കെട്ട് തുറക്കുന്നത്. രാത്രി കാലത്ത് ചെയ്യുന്ന അതിശക്തമായ മഴയെ തുടർന്ന് പന്നിയാര്‍ പുഴയിലൂടെ പൊന്മുടി അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് വർധിച്ചു. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷി 706 അടിയിൽ എത്തി. ഇ‍ൗ വർഷം മെയ് 29 നാണ് ആദ്യമായി ഡാം തുറന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home