ഗ്രാമീണ ജനതയുടെ സന്തോഷത്തിനൊപ്പം

ദേവികുളം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എ രാജയ്ക്ക് അടിമാലി പഞ്ചായത്തില്‍ നല്‍കിയ സ്വീകരണം
അടിമാലി
ദേവികുളം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എ രാജയെ ഹൃദയപൂര്‍വം സ്വീകരിച്ച് മലയോരം. ബുധന്‍ രാവിലെ ജില്ലാ അതിര്‍ത്തിയായ പുഴയോരത്തെ കൊച്ചുഗ്രാമമായ കാഞ്ഞിരവേലിയില്‍നിന്നാണ് അടിമാലി പഞ്ചായത്തിലെ പര്യടനം ആരംഭിച്ചത്. വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള ഗ്രാമം. എന്നാല്‍, അഡ്വ. എ രാജയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സൗരോര്‍ജ തൂക്കുവേലി തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിച്ചുവെന്ന് നിറഞ്ഞ സന്തോഷത്തോടെ ഗ്രാമവാസികള്‍ പറഞ്ഞു. തുടര്‍ന്ന് ആദിവാസി ഉന്നതിയായ അഞ്ചാംമൈലിലാണ് എത്തിയത്. അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഒരു കോടി മുടക്കി കമ്യൂണിറ്റി ഹാളും റോഡും പൂര്‍ത്തീകരിച്ചതിന്റെ സന്തോഷവും ഗ്രാമവാസികള്‍ മറച്ചുവച്ചില്ല. കുടിയേറ്റ ഗ്രാമമായ പഴംമ്പിള്ളിച്ചാലിലും കമ്പിലൈനിലും കട്ടമുടിയിലും നല്‍കിയത് ആവേശകരമായ സ്വീകരണം. ഇരുമ്പുപാലത്തും അടിമാലിയിലെ വിവിധ സ്വീകരണകേന്ദ്രങ്ങളിലും ഹൃദയപൂര്‍വം സ്വീകരിക്കുന്ന കാഴ്ചയാണ്. താലൂക്ക് ആശുപത്രിയുടെ വികസനവും എംഎന്‍ സ്മാരക ലക്ഷംവീട് നഗര്‍ പുനരധിവാസവും ഇരുന്നൂറേക്കര്‍ മെഴുകുംചാല്‍ റോഡിന്റെ നിര്‍മാണവും ദേശീയപാതയുടെ നിര്‍മാണ തടസ്സംനീക്കാന്‍ നടത്തിയ ഇടപെടലുകളും ജനകീയ അംഗീകാരത്തിന് ഇടയായി. വിവിധ മേഖലകളിലെ സ്വീകരണത്തിന്ശേഷം അടിമാലിയില്‍ സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളായ ടി കെ ഷാജി, ഷൈലജ സുരേന്ദ്രന്‍, ജയ മധു, അഡ്വ. എം എം മാത്യു, കെ എം ഷാജി , ടി പി രാജപ്പന്‍, കെ ആര്‍ ജയന്‍, ടി പി വര്‍ഗീസ് എന്നിവ ര്‍സംസാരിച്ചു. സ്വീകരണങ്ങള്‍ക്ക് സ്ഥാനാര്‍ഥി അഡ്വ.എ രാജ നന്ദി പറഞ്ഞു.










0 comments