ഉടുന്പൻചോല, പീരുമേട്, തൊടുപുഴ മണ്ഡലം ജാഥകൾ
ജനഹൃദയം തൊട്ട്

എംഎം മണി എംഎൽഎ ക്യാപ്റ്റനായ എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് തൂക്കുപാലത്ത് നൽകിയ സ്വീകരണം
ഇടുക്കി
ഓരോ വീട്ടിലും വികസനത്തിന്റെ സ്‌പന്ദനങ്ങളറിഞ്ഞ തുടർഭരണകാലത്തിന്റെ ആവേശവുമായി ജാഥകൾ മുന്നേറുന്നു. തോട്ടം– കാർഷിക മേഖലകളുടെ പ്രതീക്ഷകൾപോലെ നിറപ്പകിട്ടാർന്ന സ്വീകരണവുമാണ് ലഭിച്ചത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് പേരാണ് ജാഥയെ വരവേൽക്കാനായി കാത്തുനിന്നത്. പിഎസ്‌സി പരീക്ഷ പ്രായം 40 ആക്കി സർക്കാർ ഉയർത്തിയത് നൂറുകണക്കിന് ഉദ്യോഗാർഥികൾക്കും തൊഴിൽ അവസരമായി. കൂടാതെ സ്ത്രീസുരക്ഷാ പെൻഷനും ലൈഫ് ഭവന പദ്ധതിയും സാമൂഹിക സുരക്ഷ പെൻഷൻ എന്നിവയെല്ലാം ചർച്ച ചെയ്‌തു. എൽഡിഎഫ് സർക്കാർ നിർമിച്ച ഹൈവേകളിലും ഗ്രാമീണപാതകളിലൂടെയുമായിരുന്നു ജാഥകളുടെ പര്യടനം. എം എം മണി എംഎൽഎ നയിക്കുന്ന ഉടുമ്പൻചോല മണ്ഡലം വികസന വിളംബര ജാഥ വെള്ളിയാഴ്‌ച നെടുങ്കണ്ടം പടിഞ്ഞാറെ കവലയിൽ നിന്ന് ആരംഭിച്ചു. കോമ്പയർ, പുഷ്പ കണ്ടം, ആനക്കല്ല്, തൂക്കുപാലം ടൗൺ, ബാലൻപിള്ള സിറ്റി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കൂട്ടാറിൽ സമാപിച്ചു. മണ്ഡലത്തിൽ നടന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി ജാഥ ക്യാപ്റ്റനും ജാഥ അംഗങ്ങളും സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നേതൃത്വത്തിൽ നേതാക്കളായ കെ എസ് മോഹനൻ, എൻ പി സുനിൽകുമാർ, വി എൻ മോഹനൻ, പി എൻ വിജയൻ, ടി എം ജോൺ, വി സി അനിൽ, രമേശ് കൃഷ്ണൻ, സീ യു ജോയ്, ആലിസ് സുരേന്ദ്രൻ, ജിൻസൺ വർക്കി, സിജോ നടക്കൻ എന്നിവർ സംസാരിച്ചു. തൊഴിലാളികൾ, കർഷകർ, കർഷക തൊഴിലാളികൾ, ഓട്ടോ– ടാക്സി ടിംമ്പർ തൊഴിലാളികൾ എന്നിവർ ആവേശകരമായ സ്വീകരണം നൽകി. ശനി രാവിലെ ചെമ്പകപ്പാറ, ഇരട്ടയാർ ടൗൺ, കടശ്ശികടവ്, പുറ്റടി, ചേറ്റുകുഴി, കമ്പംമെട്ട്, ബാലഗ്രാം എന്നിവിടങ്ങളിൽ പര്യടനം നടത്തും കെ സലിം കുമാർ ക്യാപ്റ്റനായ എൽഡിഎഫ് പീരുമേട് അസംബ്ലി മണ്ഡലം വികസന മുന്നേറ്റ ജാഥ സമാപിച്ചു. ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലെ വളകോട്, ഉപ്പുതറ , മേരികുളം തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. വെളളി രാവിലെ പുള്ളിക്കാനത്തുനിന്നും ആരംഭിച്ച പ്രചാരണ വാഹന ജാഥ, വാഗമൺ, വളകോട്, മേരികുളം, ചപ്പാത്ത് കാറ്റാടികവല, പശുപ്പാറ, കൊച്ചു കരുന്തരുവി, എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി ഏലപ്പാറയിൽ സമാപിച്ചു. വൈസ് ക്യാപ്റ്റൻ ജോസ് ഫിലിപ്പ്, ജാഥാ മാനേജർ ആർ തിലകൻ, അഡ്വ. അലക്സ് കോഴിമല, പി എസ് രാജൻ, ഇ എസ് ബിജിമോൾ, ജി വിജയാനന്ദ്, കെ ടി ബിനു, വി കെ ബാബു കുട്ടി, വൈ ജയൻ, സാബു തോമസ്, ജോണി ചെരുവുപറമ്പിൽ, സലിം കട്ടുപ്പാറ, സി എസ് രാജേന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. മേരികുളത്ത് ജാഥയ്ക്ക് നൽകിയ സ്വീകരണയോഗത്തിൽ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.ഏലപ്പാറയിൽ സമാപന സമ്മേളനം രാരിച്ചൻ നീറാണാംകുന്നേൽ ഉദ്ഘാടനം ചെയ്തു. ആന്റപ്പൻ എൻ ജേക്കബ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എം ടി സജി, സി സിൽവസ്റ്റർ എന്നിവർ സംസാരിച്ചു. വി പി സുരേഷ് സ്വാഗതം പറഞ്ഞു. ജിമ്മി മറ്റത്തിപ്പാറ ക്യാപ്റ്റനായ ജാഥയ്‌ക്ക് നഗരമേഖലകളിൽ ആവേശസ്വീകരണം. സിപിഐ തൊടുപുഴ നിയോജകമണ്ഡലം സെക്രട്ടറി വി ആർ പ്രമോദ് വൈസ് ക്യാപ്‌റ്റനും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസൽ മാനേജരുമായിട്ടുള്ള ജാഥയുടെ വെള്ളിയഴ്‌ചത്തെ പര്യടനം കുണിഞ്ഞിയിൽനിന്ന് ആരംഭിച്ചു. കൊടികുത്തി, പുറപ്പുഴ, വഴിത്തല, പാറക്കടവ്, അരിക്കുഴ, ചിറ്റൂർ, പുതുപ്പരിയാരം, മണക്കാട്, മുനിസിപ്പൽ ബസ്‌സ്‌റ്റാൻഡ്, ഒളമറ്റം, കോലാനി, നടുക്കണ്ടം, പാറക്കടവ് എന്നിവിടങ്ങൾ പിന്നിട്ട് നെടിയശാലയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ കെ ആർ ഷാജി, കെ എം ബാബു, മുഹമ്മദ് അഫ്‌സൽ, ജോർജ് അഗസ്‌റ്റിൻ, പി കെ ഹുസൈൻ, പി എസ് സുരേഷ്, പോൾസൺ മാത്യു, പി പി അനിൽകുമാർ, പി പി ജോയി, മാത്യു വാരികാട്ട്, ഇ കെ അജിനാസ്, അനിൽ രാഘവൻ എന്നിവർ സംസാരിച്ചു. ശനിയാഴ്‌ച കുന്പൻകല്ലിലാണ് ആദ്യസ്വീകരണം. ഉണ്ടപ്ലാവ്, കാരിക്കോട്, കീരികോട്, കാഞ്ഞിരമറ്റം, എവർഷൈൻ ജങ്‌ഷൻ, മങ്ങാട്ടുകവല, മിനി സിവിൽ സ്‌റ്റേഷൻ, ഷാപ്പുംപടി, വെങ്ങല്ലൂർ, വടക്കുംമുറി, പട്ടയംകവല എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം മുതലക്കോടത്ത് സമാപിക്കും. സമാപന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ഉദ്‌ഘാടനം ചെയ്യും.










0 comments