ad
Deshabhimani

തൊടുപുഴയില്‍ മാറ്റത്തിന്റെ കാഹളം

p k biju

തൊടുപുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറിയക് ചാഴികാടന്റെ വിജയത്തിനായി ചേര്‍ന്ന തെരഞ്ഞെടുപ്പ് കണ്‍വൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 26, 2026, 12:15 AM | 1 min read

തൊടുപുഴ

മാറ്റത്തിന്റെ കാഹളം മുഴക്കി തൊടുപുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറിയക് ചാഴികാടന്റെ വിജയത്തിനായി ചേര്‍ന്ന തെരഞ്ഞെടുപ്പ് കണ്‍വൻഷൻ. തൊടുപുഴ പഴയ ബസ് സ്റ്റാൻഡ് മൈതാനിയില്‍ ഒത്തുചേര്‍ന്ന ആയിരങ്ങളുടെ മുന്നില്‍ സിറിയക് ചാഴികാടൻ തൊടുപുഴയുടെ പുതുപ്രതീക്ഷയായി. വൈകിട്ട് അഞ്ചിനായിരുന്നു കണ്‍വൻഷൻ നിശ്ചയിച്ചിരുന്നത്. എങ്കിലും തൊടുപുഴ ഇങ്ങനെ തുടര്‍ന്നാല്‍ പോരെന്ന് നിശ്ചയിച്ച ജനത രാഷ്‍ട്രീയ ഭേദമന്യേ വളരെ നേരത്തെ വേദി നിറച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാനത്ത് നടപ്പാക്കിയ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പലരിലൂടെ വേദിയിലെത്തി. ഒപ്പം ഈ മുന്നേറ്റത്തിനൊപ്പം കുതിക്കാത്ത തൊടുപുഴ മണ്ഡലത്തിന്റെ ശോച്യാവസ്ഥയും ജനങ്ങളെ ബോധ്യപ്പെടുത്തി. സര്‍ക്കാര്‍ കരുതലേകിയ പദ്ധതികള്‍ മാത്രം പുതുതായി പറയാനുള്ള തൊടുപുഴയുടെ വികസനത്തില്‍ പ്രൊഫഷണല്‍ ടച്ച് കൊണ്ടുവരാനൊരുങ്ങുകയാണ് സിറിയക് ചാഴികാടൻ. കണ്‍വൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനംചെയ്‍തു. വി വി മത്തായി അധ്യക്ഷനായി.എല്‍ഡിഎഫ് നേതാക്കളായ സി വി വര്‍ഗീസ്, കെ പി മേരി, മുഹമ്മദ് ഫൈസല്‍, മുൻ എംപി അഡ്വ. ജോയ്‍സ് ജോര്‍ജ്,ടി കെ ശിവൻനായര്‍, ടി ആര്‍ സോമൻ, പി പി സുമേഷ്, ലിനു ജോസ്, ജോസ് ഫിലിപ്പ്, വി ആര്‍ പ്രമോദ്, സുനില്‍ സെബാസ്റ്റ്യൻ, ജോസ് പാലത്തിനാല്‍, കെ ഐ ആന്റണി, റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ, പി സി ജോസഫ് എക്‍സ് എംഎല്‍എ, ജോര്‍ജ് അഗസ്റ്റിൻ, അനില്‍ കൂവപ്ലാക്കല്‍, പോള്‍സണ്‍ മാത്യു, കെ എം ജബ്ബാര്‍, പി പി അനില്‍കുമാര്‍, കെ ജി സത്യൻ, മുഹമ്മദ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു. എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home