ad
Deshabhimani

തേക്കടി പുഷ്‌പമേള

നീലജലാശയക്കാഴ്‌ചകളിൽ മത്സ്യകന്യകകൾ

hwefwer

തേക്കടി പുഷ്പമേള നഗറിലെ മത്സ്യ കന്യക

avatar
സ്വന്തം ലേഖകൻ

Published on Apr 13, 2026, 10:04 PM | 1 min read

കുമളി
തേക്കടി പുഷ്പമേള നഗറിലെ മത്സ്യ കന്യകമാർ നീന്തിത്തുടിക്കുകയാണ്‌. പുരാണകഥകളിലും സിനിമകളിലും കണ്ട മത്സ്യകന്യകകളും ഇത്തവണ മേളനഗരിയുടെ ആകർഷണമാവുന്നു. ഇൻഡോന്യേഷ്യ, ഫിലിപ്പിൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശ സുന്ദരികളായ മത്സ്യകന്യകമാരുടെ വേൾഡ് ഓഫ് മെർമെയ്ഡ് എന്ന അപൂർവ കാഴ്ചാനുഭവം നൽകുന്നു.
ആഴക്കടലിൽ മാത്രം കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്ന വേൾഡ് ഓഫ് മെർമെയ്ഡിന്റെ അതിശയ വിസ്മയലോകം പുന സൃഷ്ടിക്കുന്ന കാഴ്ചാനുഭവങ്ങളാണുള്ളത്‌. മായാജാലങ്ങളുടെ ഭ്രമക്കാഴ്ചകളുമായി ഗോസ്റ്റ് ഹൗസും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാൻ ഉതകുന്ന പ്രേതമന്ദിരം പുത്തൻ കാഴ്ചാനുഭവം പകർന്നു നൽകുന്നു. മത്സ്യകന്യകയുടെ ചടുല പ്രകടനങ്ങൾ ചിത്രീകരിച്ച് മികച്ച റീലുകൾ തയ്യാറാക്കി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങളുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home