ad
Deshabhimani

തേക്കടിയിൽ താരമായി മലബാർ അണ്ണാൻ സുന്ദരൻ

malabar annan

കുമളിയിൽ ജനവാസ കേന്ദ്രത്തിലെത്തിയ മലയണ്ണാൻ

avatar
സ്വന്തം ലേഖകൻ

Published on Dec 20, 2025, 12:15 AM | 1 min read

കുമളി

മരങ്ങളുടെ മുകളിലെ മഹാരാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലബാർ ഭീമൻ അണ്ണാൻ സുന്ദരൻ തേക്കടിയിലും താരമാകുന്നു. തേക്കടിയിലും പരിസരങ്ങളിലും എത്തുന്ന വിനോദസഞ്ചാരികൾക്ക് മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. അണ്ണാന്റെ വർഗത്തിൽ ഏറ്റവും വലിപ്പവും സ‍ൗന്ദര്യവുമുള്ള ജീവിയാണ് മലയണ്ണാൻ. റതുഫ ഇൻഡിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന മലബാർ ഭീമൻ അണ്ണാൻ അതിശയിപ്പിക്കുന്ന ജീവിയാണ്. ഇവയുടെ ശരീരത്തിലെ മനോഹര വർണങ്ങളും രോമക്കുപ്പായവുമാണ് കാഴ്ചക്കാരെ ഏറെ ആകർഷിക്കുന്നത്.

നരച്ച തവിട്ട് അല്ലെങ്കിൽ ചുവപ്പ് കലർന്ന തവിട്ട് നിറമുള്ള രോമക്കുപ്പായമുള്ള വലിയ അണ്ണാൻ. ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകൾ, ഉഷ്ണമേഖലാ വനങ്ങളിലും വനപ്രദേശങ്ങളിലുമായാണ് ഇവയെ പ്രധാനമായും കാണുന്നത്. മരത്തിന്റെ മുകളിൽ തന്നെ കഴിയുന്ന ഈ സസ്തനിയുടെ വിവിധ ഉപജാതികളെ ഇന്ത്യയിലെമ്പാടും കാണാവുന്നതാണ്. പരിസരവാസികൾ ഇവയെ ഉപദ്രവിക്കാത്തതിനാൽ പെരിയാർ കടുവാ സങ്കേതത്തോടു ചേർന്ന് കിടക്കുന്ന ജനവാസ മേഖലയിലും ഇവ പതിവായി എത്താറുണ്ട്. പഴങ്ങൾ, നട്സ്, വിത്തുകൾ, പൂക്കൾ, മാവു പോലുള്ള മരങ്ങളുടെ തൊലി എന്നിവയാണ് ഇവയുടെ ഇഷ്ട ഭക്ഷണം. വളരെ ചടുല വേഗമുള്ള ഇവ ഒറ്റത്തവണ 20 അടി വരെ ചാടാൻ കഴിയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home