ad
Deshabhimani

മുല്ലപ്പെരിയാർ, വൈഗ ജലനിരപ്പ് താഴേയ്‌ക്കുതന്നെ

thekkady
avatar
സ്വന്തം ലേഖകൻ

Published on Feb 17, 2026, 09:40 PM | 1 min read

കുമളി

മുല്ലപ്പെരിയാർ, വൈഗ അണക്കെട്ടുകളിലെ ജലനിരപ്പ് താഴേയ്‌ക്ക് തന്നേ. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ചൊവ്വ രാവിലെ ആറിന് 119 അടിയാണ്. മുൻവർഷം ഇത് 117.45 അടി ആയിരുന്നു. 1.55 അടി വെള്ളം അധികമുണ്ട്‌. വൈഗയിൽ ചൊവ്വ രാവിലെ ആറിന് ജലനിരപ്പ് 44.39 അടിയാണ്. മുൻവർഷം 63.25 അടിയായിരുന്നു. നിലവിൽ 18.86 അടി വെള്ളം കുറവുണ്ട്. തേനി, മധുര, ദിണ്ടിഗൽ, രാമനാഥപുരം, ശിവഗംഗ തുടങ്ങിയ തെക്കൻ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി ലക്ഷക്കണക്കിന് ഏക്കർ പ്രദേശത്താണ് മുല്ലപ്പെരിയാർ ജലത്തെ ആശ്രയിച്ച് കൃഷിയിറക്കുന്നത്. കുടിക്കാനും മുല്ലപ്പെരിയാറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. വൈഗയിൽ ജലനിരപ്പ് വലിയതോതിൽ കുറയുന്നതിനാൽ വരും ദിനങ്ങളിൽ മുല്ലപ്പെരിയാറില്‍നിന്ന്‌ കൂടുതൽ വെള്ളം എടുക്കേണ്ടിവരും. ജലനിരപ്പ് കുറയുന്നത് തേക്കടിയിലെ ബോട്ടിങ്ങിനെയും സാരമായി ബാധിക്കും. ജലനിരപ്പ് 110 അടിക്കും താഴേക്ക് പോയാൽ വലിയ ബോട്ടുകൾ നിലവിലെ ബോട്ട്‌ ലാൻഡിങ്ങിൽ അടുപ്പിക്കാനാവില്ല. 2007 വരെ ജലനിരപ്പ് കുറയുന്ന ഘട്ടങ്ങളിൽ അര കിലോമീറ്റർ അപ്പുറത്ത് താൽക്കാലിക ബോട്ട് ജെട്ടി വനംവകുപ്പ് നിർമിച്ചിരുന്നു. എന്നാൽ വിനോദസഞ്ചാര രംഗത്ത് വനംവകുപ്പ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ജലനിരപ്പ് കുറയുന്ന ഘട്ടങ്ങളിൽ ബോട്ടിൽ കയറ്റാവുന്ന ആളുകളുടെ എണ്ണം കുറച്ചു. ഇത് ടൂറിസത്തിന് വലിയ പ്രതിസന്ധിയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home