ad
Deshabhimani

തേക്കടിയുടെ കാളവാസൽ പടി

kalavasal

തേക്കടിയിലെ കാളവാസൽ പടി

വെബ് ഡെസ്ക്

Published on Mar 21, 2026, 12:15 AM | 1 min read

കുമളി

മധുരയിലെ അറിയപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് കാളവാസൽ. എന്നാൽ നമ്മുടെ കുമളിയിലും പതിറ്റാണ്ടുകൾക്ക് മുമ്പുവരെ അറിയപ്പെട്ടിരുന്ന ഒരു കാളവാസൽ പടിയുണ്ട്. തേക്കടിയിൽ തമിഴ്നാട് ഐബിയുടെ മുൻഭാഗമാണ് കാളവാസൽ പടിയെന്നറിയപ്പെട്ടിരുന്നത്. 
 ഈ പേരിപ്പോൾ കുമളിയിലെ അപൂർവം ആളുകൾക്ക് മാത്രമാണ് അറിയാവുന്നത്. മുന്നിലെ വളവിൽനിന്നാണ് പഴയ ബോട്ട് ലാൻഡിങ്ങിലേക്കും ഐബിയിലേക്കും വഴികൾ തിരിയുന്നത്. പഴയ ബോട്ട് ലാൻഡിങ്ങിലേക്കുള്ള പടിക്കെട്ട് ആരംഭിക്കുന്നതും ഇതിന് സമീപത്തുനിന്നാണ്. 1979ല്‍ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്‍ത്തിയതിനെ തുടർന്നാണ് ഇവിടെയുണ്ടായിരുന്ന ബോട്ട് ലാൻഡിങ് തേക്കടിയിൽ നിലവിലെ സ്ഥലത്തേക്ക് മാറ്റിയത്. അക്കാലത്ത് തേക്കടിയിലേക്കുള്ള ബോട്ട് സർവീസ് ആരംഭിച്ചിരുന്നതും കാളവാസൽ പടി ബോട്ട് ലാൻഡിങ്ങിൽനിന്നായിരുന്നു. അന്ന് മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു. 
 ആദ്യകാലങ്ങളിൽ കാളവണ്ടിയിലായിരുന്നു സാധനങ്ങള്‍ ഇവിടെ എത്തിച്ചിരുന്നത്. അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളും മറ്റു ജോലികളും നടക്കുന്ന വേളകളിൽ തമിഴ്നാട്ടിൽനിന്നും സാധന സാമഗ്രികളുമായി നിരവധി കാളവണ്ടികളാണ് ദിവസേന ഇവിടെ എത്തിയിരുന്നത്. ഇവ ഇറക്കിയിരുന്നത് പടിക്കെട്ടിന് സമീപമായിരുന്നു. ഇതിനാലാണ് കാളവണ്ടിവാസൽ പടിക്കെട്ട് എന്നറിയപ്പെടുന്നത്. പുതിയ തലമുറയ്‍ക്ക് ഈ പേര് പരിചിതമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home