ad
Deshabhimani

സഹസ്രദളപത്മം വിരിഞ്ഞു

ആയിരം ഇതളുള്ള ആനന്ദം

wasj

കട്ടപ്പന സ്വദേശി ബിലേഷിന്റെ വീട്ടില്‍ വിരിഞ്ഞ സഹസ്രദളപത്മം

avatar
സ്വന്തം ലേഖകൻ

Published on Apr 13, 2026, 12:01 AM | 1 min read

കട്ടപ്പന
കട്ടപ്പനയില്‍ വര്‍ണക്കാഴ്ചയൊരുക്കി ആയിരം ഇതളുള്ള താമരയായ സഹസ്രദളപത്മം വിരിഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥന്‍ വാകവയലില്‍ ബിലേഷിന്റെ വീട്ടിലെ പൂന്തോട്ടത്തിലാണ് വെള്ളയും ചുവപ്പും കലര്‍ന്ന നിറങ്ങളിലുള്ള താമര വിരിഞ്ഞത്. ഇതിനോടുചേര്‍ന്ന് ഒരു താമരമൊട്ട് വിരിയാന്‍ പാകമായിട്ടുണ്ട്.
ഏറ്റുമാനൂരിലുള്ള ബന്ധുവിന്റെ വീട്ടില്‍നിന്ന് മാസങ്ങള്‍ക്ക് മുമ്പ് കൊണ്ടുവന്ന താമരത്തൈ നട്ടുപരിപാലിച്ചുവന്നു. മൊട്ടിട്ടശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ താമരപ്പൂവ് വിരിഞ്ഞു. കേരളത്തിലെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമാണ് സഹസ്രദളപത്മം പൂവിടുന്നത്. ആയിരം ഇതളുള്ള താമര കാണാന്‍ നിരവധിപേര്‍ ബിലേഷിന്റെ വീട്ടിലെത്തുന്നുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home