ad
Deshabhimani

വണ്ടന്‍മേട്ടില്‍ യുഡിഎഫിന് 7 വിമതര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2025, 12:15 AM | 1 min read

കട്ടപ്പന

വണ്ടന്‍മേട്ടില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ഉടലെടുത്ത ചേരിപ്പോരിനൊടുവില്‍ നാല് വാര്‍ഡുകളിലായി മത്സരിക്കുന്നത് ഏഴ് വിമതര്‍. മൂന്നാം വാര്‍ഡായ പുളിയന്‍മലയിലെ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ബിജു ജോസഫിനെതിരെ മത്സരിക്കുന്നത് മുന്‍ മണ്ഡലം സെക്രട്ടറി ജഗദീശന്‍ അറുമുഖമാണ്. അഞ്ചാം വാര്‍ഡായ ചേറ്റുകുഴിയില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി ഷിബി ജോര്‍ജിനെതിരെ മത്സരിക്കുന്നത് രണ്ട് വിമതര്‍. മഹിള കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സൂസന്‍ ബേബിയും രേവമ്മയും. രേവമ്മയെ സ്ഥാനാര്‍ഥിയാക്കിയ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.11–-ാം വാര്‍ഡായ മൈലാടുംപാറയില്‍ കോണ്‍ഗ്രസിലെ ഷൈലാമ്മ സിബിക്കെതിരെ മൂന്നുവിമതര്‍ മത്സരിക്കുന്നു. 


മുന്‍ മണ്ഡലം പ്രസിഡന്റ് വി പി സുകുമാരന്‍, രാമചന്ദ്രന്‍ ആലാനി, ജോഷി കുറ്റിയാനി എന്നിവരാണ് വിമതര്‍. 14–-ാം വാര്‍ഡായ അണക്കരയില്‍ കോണ്‍ഗ്രസിലെ സി മുരുകനെതിരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റെജി ജോണി വിമതനായി മത്സരിക്കുന്നു. കോണ്‍ഗ്രസിലെ ചില നേതാക്കളുടെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് റെജി ജോണി പാര്‍ടിയില്‍നിന്ന് രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home