കെഎസ്‌ടിഎ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

കെഎസ്ടിഎ ജില്ലാ സമ്മേളനം നെടുങ്കണ്ടത്ത് സിഐടിയു ദേശീയ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനംചെയ്യുന്നു
നെടുങ്കണ്ടം
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് വി എസ് അച്യുതാനന്ദൻ നഗറിൽ(നെടുങ്കണ്ടം സഹകരണ ബാങ്ക് ഓഡിറ്റോറിയം) ആവേശത്തുടക്കം. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈജ്ഞാനിക നവകേരളം, സാർവത്രിക ഗുണമേന്മാ വിദ്യാഭ്യാസം എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം. നെടുങ്കണ്ടത്ത് നടന്ന അധ്യാപക പ്രകടനത്തെ തുടർന്ന് സമ്മേളന നഗരിയിൽ കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സിഐടിയു ദേശീയ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് പ്രശാന്ത്, എഫ്എസ്ഇടിഒ ഇടുക്കി ജില്ലാ സെക്രട്ടറി ടി ജി രാജീവ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ രമേഷ് കൃഷ്ണൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് സജി നന്ദിയും അറിയിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി പി ആർ ബിന്ദു രക്തസാക്ഷി പ്രമേയവും ജോയിന്റ് സെക്രട്ടറി ആർ മനോജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കെ ജെ പ്രസാദ് സംഘടനാറിപ്പോർട്ടും ജില്ലാ സെക്രട്ടറി എം ആർ അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം തങ്കരാജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ ആർ ഷാജി മോൻ, എൻ വി ഗിരിജ കുമാരി, പി എം സന്തോഷ്, കെ എസ് സജി (പ്രസീഡിയം), തോമസ് ജോസഫ്, ആർ മനോജ്, കെ എ ബിനുമോൻ, പി ആർ ബിന്ദു (മിനിറ്റ്സ്), കെ ആർ ബിനോയ്, പ്രസാദ് പി നായർ, മൈക്കിൾ സെബാസ്റ്റ്യൻ (പ്രമേയം) എന്നിവർ അംഗങ്ങളായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.










0 comments