ad
Deshabhimani

രണ്ടേക്കര്‍ അനുവദിച്ച് മന്ത്രിസഭാ തീരുമാനം

ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോ ഉടൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2025, 12:15 AM | 1 min read

ചെറുതോണി

ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോയെന്ന സ്വപ്‍നം യാഥാര്‍ഥ്യമാകുന്നു. റവന്യൂ വകുപ്പിന്റെ കൈവശമുള്ള രണ്ടേക്കര്‍ പാട്ടക്കരാര്‍ വ്യവസ്ഥയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോയ്ക്കും ഓഫീസ് കോംപ്ലക്‌സിനുമായി കൈമാറാന്‍ ബുധനാഴ്‍ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 
 സ്ഥലത്തിന്റെ മൂല്യം അനുസരിച്ചുള്ള പാട്ടത്തുക നല്‍കണമെന്നായിരുന്നു റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത്രയും തുക പാട്ടമായി നല്‍കി പ്രവര്‍ത്തനം അസാധ്യമാണെന്ന് കെഎസ്ആര്‍ടിസിയും നിലപാട് എടുത്തതോടെയാണ് വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയത്. 
 തുടര്‍ന്ന് പാട്ടത്തുകയില്‍ ഇളവ് വരുത്തി നാമമാത്രമായ തുകയ്ക്ക് സ്ഥലം കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. സബ് ഡിപ്പോയുടെ ഗാരേജ് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. ഓഫീസ് സമുച്ചയം അടക്കമുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home