ad
Deshabhimani

ഡിപ്പോകളുടെ അടിസ്ഥാനസൗകര്യം 
മെച്ചപ്പെടുത്തണം: കെഎസ്ആര്‍ടിഇഎ

ksrtea

കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 22, 2025, 12:32 AM | 1 min read

കട്ടപ്പന

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ഗ്രാമീണ, ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നും കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ ഐ യൂനുസ് നഗറില്‍(കട്ടപ്പന ഏദന്‍സ് ഓഡിറ്റോറിയം) സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹണി ബാലചന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി എം ബി സുരേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പി കെ ഷെഫീക്ക് കണക്കും സലീന ബീവി രക്തസാക്ഷി പ്രമേയവും പി ജി അജയന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ആര്‍ ഹരിദാസ്, ട്രഷറര്‍ പി എ ജോജോ, ഓര്‍ഗനൈസിങ് സെക്രട്ടറി എസ് സുജിത്കുമാര്‍, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, എം സി ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: കെ ഐ സലിം(പ്രസിഡന്റ്), എം ബി സുരേഷ്(സെക്രട്ടറി), പി കെ ഷെഫീക്ക്(ട്രഷറര്‍), ബിന്ദു പി ജോസ്, പി ജി അജയന്‍, കെ ബി സുനീഷ് കുമാര്‍(വൈസ് പ്രസിഡന്റുമാര്‍), ടി രാജേഷ്, കെ ദേവദാസ്, പി വി സജിമോന്‍(ജോയിന്റ് സെക്രട്ടറിമാര്‍).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home