ad
Deshabhimani

കെഎസ്ആര്‍ടിസി ബസ് ഇടിച്ച്‌ സിപിഐ എം ഏരിയ സെക്രട്ടറിയുടെ കാർ തകർന്നു

aaadd

കെഎസ്ആര്‍ടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ തകർന്ന സിപിഐ എം ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടറിന്റെ കാർ

avatar
സ്വന്തം ലേഖകൻ

Published on Sep 16, 2025, 12:02 AM | 1 min read

അടിമാലി

അമിത വേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് സിപിഐ എം ഏരിയ സെക്രട്ടറി സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചു. അപകടത്തിൽ അടിമാലി ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടറും ഒപ്പമുണ്ടായിരുന്ന എന്‍സിപി മണ്ഡലം പ്രസിഡന്റ് കെ പി ബേബിയും അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കള്‍ രാവിലെ പത്തിന് പതിനാലാംമൈലിലാണ് സംഭവം. 

ബസ്‌ ഇടിച്ചതിന്റെ ആഘാതത്തില്‍ കാറ് റോഡില്‍നിന്നും തെറിച്ച് പാതയോരത്തെ പുരയിയിടത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. കാറിന്റെ പിൻവശം പൂര്‍ണമായും തകര്‍ന്നു. ചാണ്ടി പി അലക്സാണ്ടര്‍ ഇരുമ്പുപാലത്തെ വീട്ടില്‍നിന്ന്‌ അടിമാലിയിലേക്ക് വരും വഴിയാണ് അപകടം. കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home