പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍

കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തിച്ച പുതിയ ബസുകള്‍
കട്ടപ്പന
കെഎസ്ആര്‍ടിസി പുതുതായി നിരത്തിലിറക്കിയ രണ്ട് ബസുകള്‍ കട്ടപ്പന- ഡിപ്പോയില്‍നിന്ന് സര്‍വീസ് തുടങ്ങി. രാവിലെ 4.20ന് കട്ടപ്പനയില്‍നിന്ന് പുറപ്പെടുന്ന ഫാസ്റ്റ് പാസഞ്ചര്‍ തൊടുപുഴ, കോട്ടയം, കൊട്ടാരക്കര വഴി 1.30ന് തിരുവനന്തപുരത്തെത്തും. തിരികെ മൂന്നിന് പുറപ്പെട്ട് രാത്രി 11.55ന് കട്ടപ്പനയിലെത്തും. ഓര്‍ഡിനറി ബസ് രാവിലെ 6.30ന് കട്ടപ്പനയില്‍നിന്ന് പുറപ്പെട്ട് ചെമ്പകപ്പാറ, മുരിക്കാശേരി, കൊന്നത്തടി, വെള്ളത്തൂവല്‍ വഴി 9.45ന് മൂന്നാറിലെത്തും. തിരികെ 10ന് പുറപ്പെട്ട് അടിമാലി വഴി 1.50ന് കട്ടപ്പനയിലെത്തും. 3.20ന് കട്ടപ്പനയില്‍നിന്ന് തുടങ്ങി 4.30ന് തോപ്രാംകുടിയിലെത്തും. 4.50ന് തിരികെ പുറപ്പെട്ട് ആറിന് കട്ടപ്പനയിലെത്തും. 7.40ന് കട്ടപ്പനയില്‍നിന്ന് ആരംഭിച്ച് 8.45ന് ഏലപ്പാറയിലെത്തും. തിരികെ 8.50ന് പുറപ്പെട്ട് 9.55ന് കട്ടപ്പനയില്‍ സര്‍വീസ് അവസാനിപ്പിക്കും.









0 comments