കാട്ടാനപ്പേടിയിൽ കൊറത്തിക്കുടി

കുറത്തിക്കുടി ഉന്നതിയിൽ റേഷൻകടപ്പടിയിൽ തങ്കരാജിന്റെ കൃഷിയിടം കാട്ടാനക്കൂട്ടം നശിപ്പിച്ച നിലയിൽ
അടിമാലി
കാട്ടാന ആക്രമണത്തിൽ ഭീതിയിലായി ഉന്നതി നിവാസികൾ. കൊറത്തി, കുഞ്ചിപ്പെട്ടി ഉന്നതികളിൽ കാട്ടാനകളുടെ ആക്രമണം പതിവായതോടെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തങ്കരാജ്, രാമു, വേലുസാമി, രാജൻ തുടങ്ങിയവരുടെ കാർഷിക വിളകൾ ആനകൾ നശിപ്പിച്ചു. കുടിയിലുള്ളവരുടെ ഏക വരുമാനമാണ് കൃഷി. ഏലം, കൊക്കോ, വാഴ, കുരുമുളക്, കപ്പ, ഇഞ്ചി തുടങ്ങിയ വിളകൾ നശിപ്പിച്ചതോടെ പല കുടുംബങ്ങളും പ്രതിസന്ധിയിലാണ്. വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഇവിടുള്ളവർ. വനംവകുപ്പിന്റെ അനാസ്ഥയും വന്യമൃഗ ആക്രമണം വർധിക്കാൻ കാരണമാണെന്ന് പ്രദേശവാസികൾ പറയുന്നു.










0 comments