ad
Deshabhimani

ഡിപിആര്‍ പുതുക്കി തുക വര്‍ധിപ്പിച്ചു

കട്ടപ്പന താലൂക്ക് ആശുപത്രിക്ക് 20 കോടി

hospital
വെബ് ഡെസ്ക്

Published on Mar 07, 2026, 12:15 AM | 1 min read

കട്ടപ്പന

കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ കിഫ്ബിയിലൂടെ 20 കോടി രൂപയുടെ വികസനത്തിന് അനുമതി ലഭിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ആദ്യഘട്ടത്തില്‍ 13.72 കോടി രൂപയ്ക്കായിരുന്നു ഭരണാനുമതി. എന്നാല്‍ കൂടുതല്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള പുതുക്കിയ ഡിപിആര്‍ പ്രകാരം 20 കോടിയായി ഉയര്‍ത്തി. സാങ്കേതിക പരിശോധനകള്‍ക്കുശേഷം സാമ്പത്തികാനുമതി ലഭിക്കുമെന്നും തുടര്‍ന്ന് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതികളാണ് താലൂക്ക് ആശുപത്രിക്കായി വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലയില്‍ മികച്ച ചികിത്സാസൗകര്യങ്ങളുടെ ആവശ്യകത കണക്കിലെടുത്താണ് കൂടുതല്‍ തുകയുടെ പുതുക്കിയ ഡിപിആറിന് കിഫ്ബി അംഗീകാരം നല്‍കിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ഇന്‍ഫ്രാടെക് സര്‍വീസസ് ലിമിറ്റഡിനാണ് നിര്‍മാണച്ചുമതല. ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കും. അത്യാഹിത വിഭാഗം പ്രധാന ബ്ലോക്കിലേക്ക് ചേര്‍ക്കും. പാര്‍ക്കിങ് ഏരിയ വിപുലീകരിക്കല്‍, സംരക്ഷണഭിത്തി നിര്‍മാണം തുടങ്ങിയ പ്രവൃത്തികളാണ് പുതുതായി ഉള്‍പ്പെടുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആരോഗ്യ നവീകരണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആശുപത്രികളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പായി താലൂക്ക് ആശുപത്രി വികസനം മാറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home