നീലജലാശയക്കാഴ്ചകള്‍

അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രം
കട്ടപ്പന
സന്ദര്‍ശകരുടെ തിരക്കൊഴിയാതെ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രം. മധ്യവേനലവധിക്കാലം മുതല്‍ ആരംഭിച്ച സഞ്ചാരികളുടെ തിരക്ക് കുറഞ്ഞിട്ടില്ല. അതേസമയം ശൗചാലയം ഉള്‍പ്പെടെ അടഞ്ഞുകിടക്കുന്നത് ആളുകളെ ബുദ്ധിമുട്ടിക്കുന്നു. ഇടുക്കി ടൂറിസം സര്‍ക്യൂട്ടിലെ മറ്റ് സ്ഥലങ്ങളിലെത്തുന്നവര്‍ അഞ്ചുരുളി കണ്ടാണ് മടക്കം. ഇരട്ടയാര്‍ ഡൈവേര്‍ഷന്‍ ഡാമില്‍ നിന്ന് ഇടുക്കി ജലാശയത്തിലേക്ക് വെള്ളം എത്തുന്ന തുരങ്കവും അണക്കെട്ടിന്റെ വിദൂരക്കാഴ്ചകളുമാണ് അഞ്ചുരുളിയെ പ്രിയതരമാക്കുന്നത്. ആളുകള്‍ മണിക്കൂറുകളോളം ഇവിടെ ചെലവഴിച്ചാണ് മടക്കം. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ തുരങ്കത്തില്‍നിന്നുള്ള നീരൊഴുക്ക് അല്‍പ്പം വര്‍ധിച്ചിട്ടുണ്ട്. കുടാതെ, അണക്കെട്ടിലേക്കുള്ള കൈത്തോടുകളിലെയും കട്ടപ്പനയാറിലെയും നീരൊഴുക്കും കൂടി. രാവിലെയും പകലുമാണ് സഞ്ചാരികള്‍ കൂടുതലായി എത്തുന്നുണ്ട്.










0 comments