ad
Deshabhimani

വികസന മുന്നേറ്റ ജാഥയെ വരവേറ്റ് ജനസഞ്ചയം

ldf ktp

എല്‍ഡിഎഫ് ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ ജാഥ കട്ടപ്പനയിലെത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Mar 13, 2026, 12:15 AM | 1 min read

കട്ടപ്പന

മന്ത്രി റോഷി അഗസ്റ്റിന്‍ നയിക്കുന്ന എല്‍ഡിഎഫ് ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് ഹൈറേഞ്ചിന്റെ ഹൃദയഭൂവില്‍ ജനസഞ്ചയത്തിന്റെ ഉജ്വല വരവേല്‍പ്പ്. റോമിയോ സെബാസ്റ്റ്യന്‍ മാനേജരും എം കെ പ്രിയന്‍ വൈസ് ക്യാപ്റ്റനും കെ എല്‍ ജോസഫ്, കെ ജി സത്യന്‍, വി ആര്‍ ശശി, സുനില്‍ സെബാസ്റ്റ്യന്‍, അനില്‍ കൂവപ്ലാക്കല്‍, ജോസ് കുഴിക്കണ്ടം, ഷിജോ തടത്തില്‍, ജെയിംസ് മ്ലാക്കുഴി, സോമന്‍ എസ് നായര്‍, സിനോജ് വെള്ളാടി, സണ്ണി ഇല്ലിക്കല്‍, സി എം അസീസ്, ജോസ് ഞായര്‍കുളം എന്നിവര്‍ അംഗങ്ങളുമായ ജാഥയുടെ മൂന്നാംദിവസത്തെ പര്യടനം സ്വരാജില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ഉദ്ഘാടനംചെയ്തു. അഭിലാഷ് മാത്യു അധ്യക്ഷനായി. കെ സി ബിജു സംസാരിച്ചു. ലബ്ബക്കടയില്‍ വി വി ജോസ് അധ്യക്ഷനായി. പി ജെ സത്യപാലന്‍ സംസാരിച്ചു. പുളിയന്‍മലയില്‍ തൊഴിലാളികളും കര്‍ഷകരും വ്യാപാരികളും ജാഥയെ വരവേറ്റു. കെ എ മണി അധ്യക്ഷനായി. എ രാജ, അയ്യപ്പന്‍, എസ് എസ് പാല്‍രാജ്, സുധര്‍മ മോഹനന്‍, ബിജോ വര്‍ക്കി, സി കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കട്ടപ്പനയില്‍ എത്തിച്ചേര്‍ന്ന ജാഥയെ ഇടുക്കിക്കവലയില്‍നിന്ന് വരവേറ്റു. വാദ്യമേളവും മുത്തുക്കുടയേന്തിയ വനിതകളും അകമ്പടിയായി ആയിരങ്ങള്‍ അണിനിരന്ന കൂറ്റന്‍ പ്രകടനമായി ജാഥ ഓപ്പണ്‍ സ്റ്റേഡിയത്തിലെത്തി. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി കണ്‍വീനര്‍ സി എസ് അജേഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, നേതാക്കളായ വി ആര്‍ സജി, വി ആര്‍ ശശി, അനില്‍ കൂവപ്ലാക്കല്‍, രാരിച്ചന്‍ നീറണാക്കുന്നേല്‍, കെ എല്‍ ജോസഫ്, മാത്യു ജോര്‍ജ്, അഡ്വ. മനോജ് എം തോമസ്, ഷാജി കാഞ്ഞമല, ഷിജോ തടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ ശനിയാഴ്ച കഞ്ഞിക്കുഴി, മരിയാപുരം, കാമാക്ഷി പഞ്ചായത്തുകളിൽ പര്യടനം നടത്തും. തങ്കമണിയിലാണ് സമാപനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home