സാരഥിക്കൊപ്പം
ഇടനെഞ്ചിലാണ് റോഷി

ഇടുക്കി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിന്റെ പൊത;പര്യടനത്തിന് സമാപനം കുറിച്ച് കട്ടപ്പനയിൽ നടന്ന റോഡ് ഷോ
അജിന്‍ അപ്പുക്കുട്ടന്‍
Published on Apr 02, 2026, 12:01 AM | 2 min read
കട്ടപ്പന
കട്ടപ്പന ഗവ. കോളേജ് ജങ്ഷനിലെ പര്യടന കേന്ദ്രത്തില്‍ റോഷി അഗസ്റ്റിനെ സ്വീകരിക്കുമ്പോള്‍ മാനാന്തടം സ്വദേശികളായ എ ജി വിജയന്റെയും വാഴയില്‍ കുഞ്ഞുമോന്റെയും വിനോദിന്റെയും മുഖത്ത് അതിരില്ലാത്ത സന്തോഷം. 30 ലക്ഷം രൂപ മുതല്‍മുടക്കില്‍ മാനാന്തടം- ഭജനമഠം റോഡ് പൂര്‍ത്തീകരിച്ച് നൂറുകണക്കിന് കുടുംബങ്ങളുടെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ ജനനായകന് നാടിന്റെ ഹൃദയാഭിവാദ്യം. തുറന്ന വാഹനത്തില്‍ കേന്ദ്രത്തിലേക്കെത്തിയ റോഷിയെ നാട്ടുകാര്‍ പൂച്ചെണ്ടും കണിക്കൊന്നയും നല്‍കി സ്വീകരിച്ചു. നഗരത്തിലെ തിരക്കേറിയ പാതകളിലൊന്ന് മികച്ച നിലവാരത്തില്‍ നിര്‍മിച്ച് യാത്രാക്ലേശം പരിഹരിച്ചതിലുള്ള നന്ദിയും അറിയിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇവിടുത്തെ റെസിഡന്റ്‌സ് അസോസിയേഷന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് റോഡിന്റെ ദുരവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ചടങ്ങില്‍വച്ചുതന്നെ എംഎല്‍എയുടെ പ്രദേശിക വികസന ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. തുടര്‍ന്ന്, ഭരണാനുമതി ലഭ്യമാക്കി ഏഴുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞ ഫെബ്രുവരി 28ന് മന്ത്രി റോഡ് ഉദ്ഘാടനംചെയ്തു. നിര്‍മാണം പുരോഗമിക്കുന്ന നത്തുകല്ല്–- കക്കാട്ടുകട ബൈപാസ് റോഡില്‍നിന്ന് ആരംഭിക്കുന്ന മാനാന്തടം- ഭജനമഠം റോഡ്, നഗരത്തിലെ പ്രധാന പാതകളിലൊന്നാണ്. കട്ടപ്പന ഗവ. കോളേജ്, ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കോളേജ് ജങ്ഷന്‍, ഐടിഐ ജങ്ഷന്‍ എന്നിവിടങ്ങളിലേക്കും ഇതുവഴി വേഗത്തില്‍ എത്തിച്ചേരാം.
ഇടുക്കി നിയോജകമണ്ഡലത്തിലെ പൊതുപര്യടനത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച സ്ഥാനാര്‍ഥിക്ക് കട്ടപ്പന നഗരസഭയിലെ 28 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. തോട്ടം മേഖലയായ മേപ്പാറയില്‍നിന്ന് പര്യടനം ആരംഭിച്ചു. തൊഴിലാളി സ്ത്രീകള്‍ ആരതിയുഴിഞ്ഞും തിലകം ചാര്‍ത്തിയും സ്വീകരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി ഉദ്ഘാടനംചെയ്തു. നൂറുകണക്കിന് തോട്ടം, കര്‍ഷക തൊഴിലാളികള്‍ പങ്കെടുത്തു. കാനാട്ട് ജങ്ഷന്‍--- – നരിയമ്പാറ–തൂങ്കുഴി, കടമാക്കുഴി, വള്ളക്കടവ്, മേട്ടുക്കുഴി, അമ്പലക്കവല–കുന്തളംപാറ– സംഗീതാ ജങ്ഷന്‍, ഇരുപതേക്കര്‍–ഗവ. കോളേജ്, സുവര്‍ണഗിരി, മുളകരമേട്, നിര്‍മലാസിറ്റി, കൗന്തി, വാഴവര, കൊങ്ങിണിപ്പടവ്, നത്തുകല്ല്, കുന്തുളുംകവല, കൊച്ചുതോവാള, ആനകുത്തി, പൂവേഴ്‌സ് മൗണ്ട്, പുളിയന്‍മല, പാറക്കടവ്, സാഗര ജങ്ഷന്‍, വെള്ളയാംകുടി എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷം കട്ടപ്പനയില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്ന റോഡ് ഷോയോടെ പര്യടനം സമാപിച്ചു.
സ്വീകരണ കേന്ദ്രങ്ങളില്‍ കട്ടപ്പന നഗരസഭയില്‍ അനുവദിച്ച 408.53 കോടി രൂപയുടെ പദ്ധതികളെക്കുറിച്ച് റോഷി അഗസ്റ്റിന്‍ വിവരിച്ചു. കിഫ്ബി കുടിവെള്ള പദ്ധതി- 42 കോടി, അമൃത് കുടിവെള്ള പദ്ധതി- 36.14 കോടി, കട്ടപ്പന റിങ് റോഡ്- 30 കോടി, കട്ടപ്പനയാര്‍ പുനരുദ്ധാരണം- 38.62 കോടിതുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. കട്ടപ്പന നഗരസഭയും കഞ്ഞിക്കുഴി, വാഴത്തോപ്പ്, കാമാക്ഷി, കാഞ്ചിയാര്‍, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി, അറക്കുളം, കുടയത്തൂര്‍ എന്നീ പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. ഭൂ പ്രശ്നങ്ങൾ പരിഹരിച്ചതും ഏലം എന്ന് ലാൻഡ് രജിസ്റ്ററിൽ രേഖപ്പെടുത്തിയ ഭൂമിക്ക് പട്ടയവും ഷോപ്പ്സൈറ്റ് പട്ടയവും ഉൾപ്പെടെ മണ്ഡലത്തിലെ ജനങ്ങളെ അലട്ടിയിരുന്ന ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിച്ചാണ് തുടർഭരണത്തിനായി മന്ത്രി റോഷി അഗസ്റ്റിൻ വിജയമുറപ്പിക്കുന്നത്.









0 comments