ad
Deshabhimani

ഡിസിസി പ്രസിഡന്റിന്റെ ഭാര്യാസഹോദരന്‌ സീറ്റ്‌

നെയ്യശേരി ബ്ലോക്കിൽ കെഎസ്‌യു ജില്ലാ സെക്രട്ടറിയുൾപ്പെടെ 4 സ്ഥാനാർഥികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 23, 2025, 12:15 AM | 1 min read

കരിമണ്ണൂർ

ഡിസിസി പ്രസിഡന്റിന്റെ ഭാര്യാസഹോദരന്‌ ബ്ലോക്ക് പഞ്ചായത്ത് നെയ്യശേരി ഡിവിഷനിൽ സീറ്റ് ഉറപ്പിച്ചതോടെ കോൺഗ്രസ് പാർടിയിൽ തർക്കം രൂക്ഷം. ഗ്രൂപ്പുകാരനായ ലാലു കോയിത്താനം ഡിസിസി പ്രസിഡന്റിന്റെ ഭാര്യാ സഹോദരനാണ്. 
തൊടുപുഴയിൽ വെളിച്ചെണ്ണ വ്യാപാരവുമായി കഴിയുന്ന ഇദ്ദേഹം പഴയ ഐ ഗ്രൂപ്പുകാരനാണ്. കുറെ നാളായിവിട്ടുനിൽക്കുന്ന ലാലുവിന്റെ അപ്രതീക്ഷിത സ്ഥാനാർഥിത്വം കോൺഗ്രസ് അണികളിലും സ്ഥാനാർഥിമോഹവുമായി നടന്നവരിലും ഞെട്ടലുണ്ടാക്കി. ഇതോടെ യൂത്ത് കോൺഗ്രസുകാരായ മൂന്നുപേർ കൂടി നെയ്യശേരി ഡിവിഷനിൽ പത്രിക നൽകി.


തൊമ്മൻകുത്ത് വാർഡംഗം ബിബിൻ അഗസ്റ്റ്യന് മുളപ്പുറം സീറ്റ് നൽകാമെന്നു പറഞ്ഞെങ്കിലും മറ്റൊരാൾ അവിടെ കോൺഗ്രസ് സ്ഥാനാർഥിയായി. പകരം ബ്ലോക്ക് സീറ്റ് വാഗ്‌ധാനം ചെയ്തതായി പറയുന്നു. സീറ്റുനിഷേധിച്ചതോടെ ബിബിൻ നെയ്യശേരി ഡിവിഷനിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കെഎസ് യു ജില്ലാ സെക്രട്ടറി ജോജോ ജോസഫ്‌ വെച്ചൂർ, യൂത്ത് കോൺഗ്രസ്‌ നേതാവ്‌ ജോമ വിലക്കാട്ടും പത്രിക സമർപ്പിച്ചു. ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരരംഗത്തുള്ളവരെ പിന്തിരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home