ജയമുറപ്പിക്കാൻ അച്ഛനും മകളും

സി പി രാമചന്ദ്രനും മകള്‍ ആര്യ രാമചന്ദ്രനും

സ്വന്തം ലേഖകൻ
Published on Dec 03, 2025, 12:00 AM | 1 min read
കരിമണ്ണൂർ
കരിമണ്ണൂരിൽ അച്ഛനും മകളും എൽഡിഎഫ് സ്ഥാനാർഥികൾ. സിപിഐ എം കരിമണ്ണൂർ ഏരിയ കമ്മിറ്റിയംഗം സി പി രാമചന്ദ്രനും മകൾ ആര്യ രാമചന്ദ്രനുമാണ് എൽഡിഎഫിനായി അങ്കത്തട്ടിലുള്ളത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കോടിക്കുളം ഡിവിഷനിൽ സി പി രാമചന്ദ്രൻ ജനവിധി തേടുന്പോൾ ആര്യ കരിമണ്ണൂർ പഞ്ചായത്ത് രണ്ടാംവാര്‍ഡ് ആനിക്കുഴയില്‍ മത്സരിക്കുന്നു. ചുറ്റിക അരിവാൾ നക്ഷത്രമാണ് ഇരുവരുടെയും ചിഹ്നം. കരിമണ്ണൂർ കോട്ടക്കവല ചിറകണ്ടത്തിൽ വീട്ടിൽ സി പി രാമചന്ദ്രൻ സിപിഐ എം കരിമണ്ണൂർ ഏരിയ കമ്മിറ്റിയംഗവും കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കരിമണ്ണൂർ ഏരിയ സെക്രട്ടറിയുമാണ്.
എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗമായ ആര്യ ഡിവൈഎഫ്‌ഐ കരിമണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഐ എം കരിമണ്ണൂർ നോർത്ത് ലോക്കൽ കമ്മിറ്റിയംഗവുമാണ്. പഞ്ചായത്തിലെ എസ്‌സി പ്രമോട്ടറായിരുന്ന ആര്യ ജോലി രാജിവച്ചാണ് മത്സരരംഗത്തെത്തിയത്. സി പി രാമചന്ദ്രൻ മത്സരിക്കുന്ന കോടിക്കുളം ഡിവിഷൻ എസ്‌സി സംവരണ വാർഡാണ്. കരിമണ്ണൂർ പഞ്ചായത്തിലെ വനിതാ സംവരണ വാർഡിലാണ് ആര്യ മത്സരിക്കുന്നത്.










0 comments