സ്വര്‍ണക്കപ്പിന് വരവേല്‍പ്പ്

സംസ്ഥാന സ്‍കൂള്‍ കലോത്സവ ചാമ്പ്യന്മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് തൊടുപുഴ കുമാരമംഗലം എംകെഎന്‍എം എച്ച്എസ്എസില്‍ എത്തിയപ്പോള്‍ കുട്ടികള്‍ പുഷ്‍പവൃഷ്‍ടി നടത്തുന്നു
തൊടുപുഴ
സംസ്ഥാന സ്‍കൂള്‍ കലോത്സവം ചാമ്പ്യന്മാര്‍ക്ക് നല്‍കുന്ന സ്വര്‍ണക്കപ്പിന് ജില്ലയില്‍ ആവേശ വരവേല്‍പ്പ്. കാസര്‍കോട് നിന്ന് പ്രയാണം ആരംഭിച്ച കപ്പിന് വെള്ളിയാഴ്‍ച ജില്ലയില്‍ വിവിധ സ്‍കൂളുകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സ്വീകരണമൊരുക്കി. കുമാരമംഗലം എംകെഎന്‍എം എച്ച്എസ്എസിലായിരുന്നു ആദ്യ സ്വീകരണം. പഞ്ചായത്ത് പ്രസിഡന്റ് ജോബി മാത്യു ഉദ്ഘാടനംചെയ്‍തു. സ്‍കൂള്‍ പിടിഎ പ്രസിഡന്റ് കെ എന്‍ റോയ് അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ എസ് സാവിന്‍, പ്രിന്‍സിപ്പല്‍ ടോംസി തോമസ് എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ സ്വര്‍ണക്കപ്പില്‍ പുഷ്‍പവൃഷ്‍ടി നടത്തി. ശേഷം തൊടുപുഴ ഡോ. എ പി ജെ അബ്‍ദുള്‍ കലാം ഗവ. എച്ച്എസ്എസ്, കരിങ്കുന്നം ഗവ. എല്‍പി സ്‍കൂള്‍, മുട്ടം ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിലും കപ്പെത്തി. ഇവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പ്രയാണം കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചു.










0 comments