ad
Deshabhimani

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം

kalo

വേദികാ ജയൻ – നാടോടി നൃത്തം എച്ച്എസ് ഓസാനാം ഇഎംഎച്ച്എസ്എസ് കട്ടപ്പന

വെബ് ഡെസ്ക്

Published on Nov 21, 2025, 12:28 AM | 1 min read

മുരിക്കാശേരി

വേദികള്‍ വര്‍ണങ്ങള്‍ ചാലിച്ച് ആനന്ദനടനങ്ങളില്‍ ആറാടി. ചിലങ്കച്ചുവടുകളുടെ ചടുലതകള്‍ക്ക് അത്രമേല്‍ ഭംഗി. ഭാവാഭിനയങ്ങളും അനുകരണങ്ങളും കൂടുതല്‍ 'റിയലിസ്റ്റിക്'. കുടിയേറ്റത്തിന്റെ നാട്ടില്‍ കലയുടെ മേമ്പൊടിമാത്രം. റവന്യു ജില്ലാ കലോത്സവം നാലാംദിനം പിന്നിടുമ്പോള്‍ ഒറ്റ പോയിന്റിന്റെ വ്യത്യാസത്തില്‍ കട്ടപ്പന ഉപജില്ല മുന്നിലെത്തി. കട്ടപ്പനയ്‍ക്ക് 770 പോയിന്റും തൊടുപുഴ 769 പോയിന്റും. രണ്ടുദിവസം മുന്നിലായിരുന്ന അടിമാലി ഉപജില്ല 729 പോയിന്റോടെ മൂന്നാംസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. സ്‌കൂളുകളില്‍ കുമാരമംഗലം എംകെഎന്‍എം എച്ച്എസ്എസ് 200 പോയിന്റുമായി മുന്നില്‍. കൂമ്പന്‍പാറ എഫ്എംജിഎച്ച്എസ്എസ് 186 പോയിന്റോടെ രണ്ടാമതും കല്ലാര്‍ ജിഎച്ച്എസ്എസ് 156 പോയിന്റുനേടി മൂന്നാമതും തുടരുന്നു. എച്ച്എസ്എസ് വിഭാഗത്തില്‍ 106 പോയിന്റോടെ കൂമ്പന്‍പാറ എഫ്എംജിഎച്ച്എസ്എസും എച്ച്എസ് വിഭാഗത്തില്‍ 76 പോയിന്റും യുപി വിഭാഗത്തില്‍ 34 പോയിന്റും നേടി കുമാരമംഗലം എംകെഎന്‍എം എച്ച്എസ്എസും മുന്നിലുണ്ട്. 277 ഇനങ്ങള്‍ പൂര്‍ത്തിയായി. ഇതുവരെ 29 അപ്പീലുകള്‍ ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home