പെരിയാർ വന്യജീവി സങ്കേതം 75–-ാം വാർഷികം
ജീപ്പ് റാലി നടത്തി

തേക്കടിയിൽ ആരംഭിച്ച റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു
കുമളി
പെരിയാർ വന്യജീവി സങ്കേതത്തിന്റെ 75-–ാം വാർഷികത്തോടനുബന്ധിച്ച് ജീപ്പ് റാലി സംഘടിപ്പിച്ചു. തിരുവനന്തപുരം ആസ്ഥാനമായ ഫോർ ബൈ ഫോർ റൈഡേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചത്. തേക്കടി ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഫ്ലാഗ് ഓഫ് ചെയ്തു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യൻ, പഞ്ചായത്തംഗം ജിജോ രാധാകൃഷ്ണൻ, ടാക്സി ഡ്രൈവേഴ്സ് യൂണിയൻ, റിസോർട്ട് പ്രതിനിധികൾ, ഇഡിസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പമ്പാവാലിയിൽ ആരംഭിച്ച റാലി കോരുത്തോട്, മുണ്ടക്കയം, കുട്ടിക്കാനം, പാമ്പനാർ, സത്രം, വള്ളക്കടവ് വഴി തേക്കടിയിലെത്തി. തുടർന്ന് തമിഴ്നാട്ടിലെ ശ്രീവലിയപുത്തൂർ, മേഘമല ടൈഗർ റിസർവിലൂടെ മണലാറിൽ അവസാനിച്ചു. കുമളിയിലെ ജീപ്പ് സവാരി അംഗങ്ങൾ ഉൾപ്പെടെ 35 വാഹനങ്ങൾ പങ്കെടുത്തു. റാലിക്ക് നേതൃത്വം നൽകിയ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർ, ജീപ്പ് സംഘടന ഭാരവാഹികൾ, എസ്റ്റേറ്റ് ഉദ്യോഗസ്ഥർ എന്നിവരെ അനുമോദിച്ചു. തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ഇ സിബി, പെരിയാർ റേഞ്ച് ഓഫീസർ വിജി, ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രിയ ജോസഫ്, തേക്കടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേംജിത്ത് ലാൽ, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.










0 comments