ad
Deshabhimani

അനന്തലക്ഷ്മിയുടെ ചോദ്യത്തിന്, ബഹിരാകാശ നിലയത്തില്‍നിന്ന് ശുഭാംശുവിന്റെ മറുപടി

anandhalakshmi
avatar
അജിന്‍ അപ്പുക്കുട്ടന്‍

Published on Jul 15, 2025, 12:15 AM | 1 min read

കട്ടപ്പന

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുമായി തത്സമയം സംവദിച്ച് നരിയമ്പാറ മന്നം മെമ്മോറിയൽ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിനി എസ് അനന്തലക്ഷ്മി. തിരുവനന്തപുരം വിഎസ്എസ്‌സിയിൽ കഴിഞ്ഞ നാലിന് സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഔട്ട്‌റീച്ചിങ് പ്രോഗ്രാമിൽ, വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയിൽ ഉൾപ്പെട്ട അനന്തലക്ഷ്മി ഉൾപ്പെടെയുള്ളവരാണ് പങ്കെടുത്തത്. ബഹിരാകാശ നിലയത്തിലെ ജീവിതരീതി, ഭക്ഷണം, പരീക്ഷണങ്ങൾ, വ്യായാമം, ആക്‌സിയം(നാല്‌) ദൗത്യം തുടങ്ങിയവയെക്കുറിച്ച് ശുഭാംശു വിദ്യാർഥികളുമായി സംവദിച്ചു. ചെലവ് കുറച്ചുള്ള ഐഎസ്ആർഒയുടെ വിക്ഷേപണ ദൗത്യങ്ങളെക്കുറിച്ചായിരുന്നു അനന്തലക്ഷ്മിയുടെ ചോദ്യം. ഇത് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരടങ്ങുന്ന സംഘം ശുഭാംശു ശുക്ലയ്ക്ക് കൈമാറി. അനന്തലക്ഷ്മി ഉൾപ്പെടെ 10 വിദ്യാർഥികളാണ്‌ ജില്ലയിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ശാസ്ത്രസംഘത്തിന്റെ ക്ലാസുകളിലും മ്യൂസിയം സന്ദർശനത്തിലും അനന്തലക്ഷ്മി പങ്കെടുത്തു. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ യുഎസ്എസ് പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്കും ലഭിച്ചിരുന്നു. അനന്തലക്ഷ്മി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിൽ തുടർച്ചയായ വർഷങ്ങളിൽ ജില്ലാതലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന, ജില്ലാ കലോത്സവങ്ങളിലെ സംസ്‌കൃതോത്സവത്തിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി. മന്നം മെമ്മോറിയൽ സ്‌കൂൾ അധ്യാപകൻ കാഞ്ചിയാർ കുറ്റിയാത്ത് കെ കെ സുരേഷിന്റെയും കട്ടപ്പന നഗരസഭ ജീവനക്കാരി കെ എ അനുപമയുടെയും മകളാണ്. സഹോദരൻ: അർജുൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home