ഐഎസ്ആർഒ ശാസ്ത്രപ്രദർശനം ഇന്നുമുതൽ പതിനാറാംകണ്ടത്ത്

പതിനാറാംകണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഐഎസ്ആർഒ ഒരുക്കിയ ശാസ്ത്രപ്രദർശന സ്റ്റാൾ
ചെറുതോണി
പതിനാറാംകണ്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന ഐഎസ്ആർഒ ശാസ്ത്രപ്രദർശനത്തിന് തിങ്കളാഴ്ച തുടക്കമാവും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഷൈനി സജി ശാസ്ത്രപ്രദർശനം ഉദ്ഘാടനം ചെയ്യും. സ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ഉൾപ്പെടെയുള്ള സ്മൃതിലയം പരിപാടിയുടെ ഭാഗമായാണ് ശാസ്ത്രപ്രദർശനവും സംഘടിപ്പിക്കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് ഐഎസ്ആർഒയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ വിവിധ ഘട്ടങ്ങളുടെ നേർക്കാഴ്ച്ചകളാണ് ശാസ്ത്ര പ്രദർശനം കൊണ്ട് സ്കൂൾ മാനേജ്മെന്റ് ലക്ഷ്യമാക്കുന്നത്. ചൊവ്വ രാവിലെ 10.30ന് വാർഷികാഘോഷവും മുതിർന്ന അധ്യാപകരെ ആദരിക്കലും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ അധ്യക്ഷനാകും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി മംഗളപത്ര സമർപ്പണവും മുഖ്യപ്രഭാഷണവും നടത്തും. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് പ്രതിഭകളെ ആദരിക്കും. പ്രൊഫഷൻസി അവാർഡും വിതരണം ചെയ്യും. പഞ്ചായത്ത് അംഗം ബിജോ ജോസ്, കട്ടപ്പന ഡിഇഒ ആൻസൺ ജോസഫ്, പ്രഥമാധ്യാപിക ഷീന സി തോമസ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ബിനോയി ചെറിയാൻ, എംപിടിഎ പ്രസിഡന്റ് ജലജ രമേശ്, പതിനാറാംകണ്ടം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് വിവേക് ജോസഫ്, അധ്യാപകരായ മിനിമോൾ ആൻറണി, ജയിൻ പൗലോസ്, മുൻ അധ്യാപകൻ ചാർലി ജോസഫ്, ഫംമിതാ ജാസ്മിൻ, സഫ്‌വാന ഫാത്തിമ എന്നിവർ സംസാരിക്കും. സർവീസിൽനിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ: റോയ് തോമസ്, യു പി ബഷീർ എന്നിവർ മറുപടി പ്രസംഗം നടത്തും. നാടൻപാട്ട് കലാപരിപാടിയും സംഘടിപ്പിക്കും.










0 comments