ad
Deshabhimani

ജില്ലയിൽ 10 വോട്ടെണ്ണൽ
കേന്ദ്രങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2025, 12:30 AM | 1 min read

ഇടുക്കി

തദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും സജ്ജമാക്കിയിരിക്കുന്നത് പത്ത് കേന്ദ്രങ്ങൾ. അടിമാലി ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രം അടിമാലി ഗവൺമെന്റ്‌ ഹൈസ്കൂൾ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത്– മൂന്നാർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്– സെന്റ്‌ സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് – പൈനാവ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്– സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, അഴുത ബ്ലോക്ക് പഞ്ചായത്ത് – പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് – തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യൻസ് യുപി സ്കൂൾ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് – കരിമണ്ണൂർ സെന്റ്‌ ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ്‌ ക്രമീകരിച്ചിട്ടുള്ളത്. തൊടുപുഴ മുനിസിപ്പാലിറ്റി വോട്ടെണ്ണൽ കേന്ദ്രം തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യൻ ഹൈസ്കൂളും കട്ടപ്പന മുനിസിപ്പാലിറ്റി വോട്ടെണ്ണൽ കേന്ദ്രം കട്ടപ്പന ഓശാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളുമാണ്. വോട്ടെണ്ണൽ ശനി 13ന് രാവിലെ എട്ട് മണി മുതൽ ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home