ad
Deshabhimani

ഇനി ഉയരകാഴ്‌ചകളുടെ ലേസർഷോ

ഇടുക്കി ഇനി വർണവെളിച്ച വിസ്‌മയമാകും

idukki dam

ഇടുക്കി അണക്കെട്ട്

avatar
സ്വന്തം ലേഖകൻ

Published on Feb 14, 2026, 12:15 AM | 1 min read

ഇടുക്കി

അര്‍ദ്ധശതാബ്ദി പിന്നിടുന്ന വേളയില്‍ ഏഷ്യയിലെ രണ്ടാമത്തെ വലിയ ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടിൽ്‌ ലേസർ ഷോയിലൂടെ പുതിയ കാഴ്‌ചയൊരുക്കുന്നു. ഈ വെളിച്ച വിസ്മയം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കും. രാത്രി ആര്‍ച്ച്ഡാമിന്റെ പ്രതലത്തില്‍ ലേസര്‍ ഷോ എന്നത് വര്‍ഷങ്ങള്‍ക്കുമുമ്പേ വിഭാവനം ചെയ്‌തിരുന്നു. അതാണ്‌ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്നത്‌. കമാനാകൃതിയിൽ കുറവൻ– കുറത്തി മലനിരകളെ ബന്ധിപ്പിച്ച് പെരിയാറിനുകുറുകെ നിർമിച്ച ആർച്ച്‌ ഡാമിന്‌ 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്റുമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയ ലേസർ സ്‌ക്രീനുകളിലൊന്നാണ്‌ ഇടുക്കിയിൽ ഉയരുക. വെറുമൊരു വിനോദത്തിനപ്പുറം, ഇടുക്കി ഡാമിന്റെ ചരിത്രവും പ്രാധാന്യവും ഈ വിഷ്വല്‍ മീഡിയത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ നമുക്ക് സാധിക്കും. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഇടുക്കി മാറും. അവരെ ഈ മണ്ണില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ പ്രേരിപ്പിക്കാനും ഈ പദ്ധതി സഹായിക്കും. ഇതുവഴി ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, ടാക്സി സര്‍വീസുകള്‍ തുടങ്ങി സാധാരണക്കാരായ ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങളിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കുമെന്നാണ്‌ പ്രതീക്ഷ. ഇതോടൊപ്പം വടക്കേപ്പുഴ ടൂറിസം പദ്ധതിയും കുളമാവ് ഡാം മിനി പാര്‍ക്കും. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാന്‍ കൂടുതല്‍ അവസരം ഒരുക്കാന്‍പദ്ധതി സഹായകമാകും. ​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home