ad
Deshabhimani

നമുക്ക് പായാം, മലയോരപാതകളിൽ

savfxd bbv n

എൽഡിഎഫ് ഇടുക്കി മണ്ഡലം സ്ഥാനാർഥി റോഷി അഗസ്റ്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം മലയോര ഹൈവെ യിലൂടെ കടന്നു പോകുന്നു 
ഫോട്ടോ : ഷിബിൻ ചെറുകര

avatar
ജോബി ജോർജ്‌

Published on Mar 30, 2026, 12:15 AM | 1 min read

ഇടുക്കി

അതിവേഗപാതകളിൽ ചരക്കുവാഹനങ്ങളുൾപ്പെടെ പായുന്നത്‌ നഗരങ്ങളിലല്ല, ഇടുക്കിയുടെ മലമടക്കുകളിലാണ്‌. ദേശീയതാരം മിലിന്ദ്‌ സോമൻ ഓട്ടം നയിച്ച കുട്ടിക്കാനം– കട്ടപ്പന 203.36 കോടിയുടെ മലയോര ഹൈവേ, ഗ്യാപ്പ്‌ റോഡ്‌ പാത, ഉടുന്പൻചോല –ചിത്തിരപുരം തുടങ്ങി ഇടുക്കിയിൽ എവിടെ നോക്കിയാലും സുന്ദരപാതകളാണ്‌. നൈറ്റ്‌ റൈഡിങ്ങിന്‌ എത്തുന്ന സഞ്ചാരികളും പകൽ സെൽഫിയെടുക്കാനെത്തുന്ന കുടുംബങ്ങളുമെല്ലാം ഇവിടെ സ്ഥിരം കാഴ്‌ചയാണ്‌. റോഡുകൾ തന്നെ തേയിലതോട്ടങ്ങളിലും അണക്കെട്ടുകളിലും നദിതീരങ്ങളിലും മലനിരകൾക്കിടയിലുമൊക്കെ പ്രകൃതിദൃശ്യങ്ങളിൽ ചാലിച്ച നിറക്കൂട്ടുകളാണിവിടെ. എല്ലാക്കാലത്തും വിദേശ രാജ്യങ്ങളിലെ റോഡും വൃത്തിയുമൊക്കെ പറഞ്ഞ്‌ നമ്മെ പരിഹസിക്കുന്നവർ ഇപ്പോൾ അത്ഭുതപ്പെടുകയാണ്‌. യൂറോപ്യൻ ചലച്ചിത്രങ്ങളിൽ കാണുന്ന റോഡുകളുടെ സാമ്യം ഇപ്പോൾ നമ്മുടെ നാട്ടിലുമുണ്ട്‌.

പത്തുവർഷംകൊണ്ട്‌ ഗ്രാമ–നഗര വ്യത്യാസമില്ലാതെ നൂറുകണക്കിന്‌ റോഡുകളായി. ആശുപത്രി, തീർഥാടനം, വിനോദ സഞ്ചാരം, മലഞ്ചരക്ക്‌ വ്യാപാരം എല്ലാം മെച്ചമായി. ഇനി പത്തുകോടിയുടെ കട്ടപ്പന – കന്പം തുരങ്കപാതനിർമാണമാണ്‌ തുടർഭരണത്തിലെ പ്രധാനലക്ഷ്യം. വനംവകുപ്പ്‌ ഇടപെടൽമൂലം നിർമാണം പാതിവഴിയിൽ നിലയ്ക്കുന്ന പാതകൾ കൂടി വീണ്ടെടുത്താൽ കുടിയേറ്റ ജനതയുടെ സ്വപ്‌നം പൂർണമാക്കാനാണ്‌ എൽഡിഎഫ്‌തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌.കിഫ്ബി(കേരള ഇൻഫ്രാ സ്‌ട്രക്‌ചർ ഇൻവസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ്‌ )മാത്രം 803. 5 കോടിരൂപയുടെ വികസന മാണ്‌ കൊണ്ടുവന്നത്‌. 412.64 കോടിയുടെ റോഡുകൾ പൂർത്തീകരിച്ചു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home