ad
Deshabhimani

മേഘങ്ങള്‍ തൊട്ടുരുമ്മുന്ന കല്യാണത്തണ്ട്

kalyanathand

കല്യാണത്തണ്ടില്‍നിന്നുള്ള കാഴ്ച

avatar
സ്വന്തം ലേഖകൻ

Published on Jun 16, 2026, 12:15 AM | 1 min read

കട്ടപ്പന

പച്ചപുതച്ച കല്യാണത്തണ്ട് മലനിരകളെ കൂടുതല്‍ ആകര്‍ഷകമാക്കി മഴയും കോടമഞ്ഞും. ഇടുക്കിയുടെ ജലക്കോട്ടയെ മൂടിക്കിടക്കുന്ന കോടമഞ്ഞ് ഇളംകാറ്റിനൊപ്പം പാറിപ്പറന്ന് എത്തുമ്പോള്‍ സന്ദര്‍ശകര്‍ക്ക് ആസ്വാദനത്തിന്റെ കൊടുമുടി കയറാം. 
 ഇടുക്കി ജലാശയത്തിന്റെ അടിത്തട്ടില്‍ പഞ്ഞിക്കെട്ടുകള്‍ പോലെ മൂടിക്കെട്ടിക്കിടക്കുന്ന കോടമഞ്ഞിനെ കാറ്റ് തുടച്ചുമാറ്റുമ്പോള്‍ കാഴ്ചകളുടെ പറുദീസ. മലയടിവാരത്തെ ഘോരവനങ്ങളും ജലാശയത്തിലെ ദ്വീപുകളുമാണ് പ്രധാന കാഴ്ചകള്‍. ചെറുതും വലുതുമായ നിരവധി ദ്വീപുകള്‍ ജലാശയത്തിലുണ്ട്. ഇതിനുപുറമേ കട്ടപ്പന നഗരക്കാഴ്ചകളും ആസ്വദിക്കാം. മഴക്കാലക്കാഴ്‍ചകള്‍ ആസ്വാദിക്കാന്‍ ദിവസവും നിരവധിപേര്‍ ഇവിടെ എത്തുന്നുണ്ട്. കല്യാണത്തണ്ട് മലനിര വെള്ളയാംകുടി മുതല്‍ കാല്‍വരിമൗണ്ട് വരെ നീണ്ടുകിടക്കുന്നു. കട്ടപ്പന- ഇടുക്കി റൂട്ടില്‍ നിര്‍മലാസിറ്റിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലനിരകളുടെ മറ്റൊരു ഭാഗത്ത് എത്തിച്ചേരാം. നിര്‍മലാസിറ്റിയില്‍ നിന്നുള്ള സമാന്തര പാതയിലൂടെ കല്യാണത്തണ്ടിലേക്കുള്ള യാത്രയും സന്ദര്‍ശകര്‍ക്ക് പ്രിയങ്കരമാണ്. കൂടാതെ കൗന്തി, വാഴവര തുടങ്ങിയ സ്ഥലങ്ങളിലും വ്യു പോയിന്റുകളുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home