പഠിച്ച സ്‌കൂളിൽ പ്രഥമാധ്യാപികയായി

രാജാക്കാട് ഗവ. സ്‌കൂൾ പ്രഥമാധ്യാപികയായി സിന്ധു ഗോപാലൻ ചാർജെടുത്തപ്പോൾ
രാജാക്കാട്
പഠിച്ച സ്‌കൂളിൽ പ്രഥമാധ്യാപികയായി ചുമതലയേൽക്കാനുള്ള നിയോഗം ചാരിതാർഥ്യമായി കാണുകയാണ് രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സിന്ധു ഗോപാലൻ. പ്രഥമാ ധ്യാപികയായി കഴിഞ്ഞദിവസം ചുമതലയേറ്റു. ഇതേ സ്‌കൂളിൽ വർഷങ്ങളായി കെമിസ്ട്രി അധ്യാപികയായും സീനിയർ അസിസ്റ്റന്റായും പ്രവർത്തിച്ചു. കഴിഞ്ഞ വർഷമാണ് ചിത്തിരപുരം ഗവ. ഹൈസ്കൂളിലിലേക്ക് പ്രഥമാധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ചത്. ഒരു വർഷം ജോലി ചെയ്‌ത ശേഷമാണ് രാജാക്കാട് സ്‌കൂളിലേക്ക് വന്നത്. പഠിച്ച സ്‌കൂളിൽ തന്നെ പ്രഥമാധ്യാപികയായി വരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തുടർന്നുള്ള മൂന്നു വർഷം സ്‌കൂളിന്റെ പുരോഗതിക്കായുള്ള നിരവധി പദ്ധതികൾ മനസിലുണ്ടെന്നും സിന്ധു പറഞ്ഞു. അടിമാലി ടെക്നിക്കൽ സ്‌കൂളിൽ ഇൻട്രക്ടറായി സേവനം ചെയ്ത ശേഷം വിരമിച്ച വി എൻ ശശിധരനാണ് ഭർത്താവ്. ഏകമകൾ ദേവി വണ്ടൻമേട് പോസ്റ്റ് ഓഫീസ് ജീവനക്കാരിയാണ്.










0 comments