സേനാപതി കുടുംബാരോഗ്യ കേന്ദ്രം
പുതിയകെട്ടിടം നാടിന് സമർപ്പിച്ചു

സേനാപതി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം എം.എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
ശാന്തൻപാറ
സേനാപതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ മുഖ്യ പ്രഭാഷണം നടത്തി. എൻഎച്ച്‌എമ്മിന്റെ 1.39 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം പൂർത്തീകരിച്ചത്. 4500 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. പുതിയ കെട്ടിടത്തിൽ രണ്ട് ഒപി മുറി, ഡ്രസ്സിങ് മുറി, ഇസിജി മുറി, ഒബ്സർവേഷൻ വാർഡ്, കുത്തിവയ്‌പ് മുറി, നെബുലൈസേഷൻ എന്നീ സൗകര്യങ്ങളുണ്ട്. ക്ഷയരോഗ പരിശോധന ലാബ്, ഫാർമസി, ഫീഡിങ് റൂം, സ്റ്റാഫ് റൂം, രോഗികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രം എന്നിവയും പുതിയ കെട്ടിടത്തിലുണ്ട്. 2018–19ൽ എൽഡിഎഫ് സർക്കാരാണ് സേനാപതി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ വി എൻ മോഹനൻ, ബ്ലോക്ക് പ്രസിഡന്റ് കെ ടി കുഞ്ഞ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ എൻ സതീഷ്, മെഡിക്കൽ ഓഫീസർ ഡോ. ദീപുകൃഷ്ണ, ഡോ. അഞ്ചുമോൾ എന്നിവർ സംസാരിച്ചു.









0 comments