ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രം

നവീകരിച്ച ലാബും കോണ്‍ഫറന്‍സ് ഹാളും നാടിന് സമർപ്പിച്ചു ​

ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവീകരിച്ച ലാബും മള്‍ട്ടിമീഡിയ കോണ്‍ഫറന്‍സ് ഹാളും എം എം മണി എംഎല്‍എ ഉദ്‌ഘാടനം ചെയ്യുന്നു

ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവീകരിച്ച ലാബും മള്‍ട്ടിമീഡിയ കോണ്‍ഫറന്‍സ് ഹാളും എം എം മണി എംഎല്‍എ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 12, 2025, 12:15 AM | 1 min read

ഉടുമ്പന്‍ചോല

ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവീകരിച്ച ലാബും മള്‍ട്ടിമീഡിയ കോണ്‍ഫറന്‍സ് ഹാളും എം എം മണി എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. സബ് സെന്ററുകള്‍ക്ക് അനുവദിച്ച ലാപ്‌ടോപ്പുകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ സജികുമാര്‍ അധ്യക്ഷനായി. ​അതിനൂതനമായ മൂന്ന് ലാബ് ഉപകരണങ്ങളാണ്‌ ലഭ്യമാക്കിയിരിക്കുന്നത്‌. ജില്ലാ, താലൂക്ക് ആശുപത്രികളിലും നഗര പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ലഭ്യമായിരുന്ന നിരവധി പരിശോധനകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭിക്കും. വിദൂര മേഖലയിലും ഡിജിറ്റല്‍ ഹെല്‍ത്ത് സേവനങ്ങള്‍ ലഭ്യമാകും. ടെലി മെഡിസിന്‍, ഇ-–ഹെല്‍ത്ത്, തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും സബ് സെന്റുകളില്‍ കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ കഴിയും. ജില്ലയിലെ തന്നെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നായി ഉടുമ്പന്‍ചോലയെ ഉയര്‍ത്തുന്നതിന് മുന്‍കൈയടുത്ത എം എം മണി എംഎല്‍എയെ യോഗത്തില്‍ ആദരിച്ചു. ​മെഡിക്കല്‍ ഓഫീസര്‍ ഡോ. അനീറ്റ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ജി രതീഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home