ad
Deshabhimani

പെരിയാർ കടുവാ സങ്കേതത്തിൽ 
വിത്തൂട്ട് പദ്ധതി

വിത്തൂട്ട്

വിത്തൂട്ട് പദ്ധതി തേക്കടിയിൽ വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 11, 2025, 12:15 AM | 1 min read

കുമളി

പെരിയാർ ടൈഗർ റിസർവും ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും ചേർന്ന്‌ 'വിത്തൂട്ട്' പദ്ധതി തേക്കടിയിൽ ഉദ്ഘാടനം ചെയ്‌തു. സസ്യവൈവിധ്യം നിലനിർത്താൻ വിത്തുകൾ വനത്തിലിട്ട്‌ വളർത്തുകയാണ്‌ പദ്ധതി ലക്ഷ്യം. വാഴൂർ സോമൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പെരിയാർ ഈസ്റ്റ്‌ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി യു സാജു അധ്യക്ഷനായി. അന്താരാഷ്ട്ര തദേശീയ ജനദിനാഘോഷത്തോടനുബന്ധിച്ച് മന്നാക്കുടി, പാളിയക്കുടി, വഞ്ചിവയൽ ഉന്നതികളിലെ മുതിർന്നവരെ ആദരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഉന്നതികളിലെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തി ഭക്ഷ്യമേളയും സംഘടിപ്പിച്ചു. പെരിയാർ ടൈഗർ റിസർവിലെ റിയൽ-ടൈം മോണിറ്ററിങ് ടീമിന്റെ പ്രവർത്തന സേവനത്തിന് അംഗീകരമായി ടീം അംഗങ്ങളെയും ആദരിച്ചു. മന്നാക്കുടി ഉന്നതിയിൽ നിന്നുള്ള പെച്ചിയമ്മ, പളിയക്കുടി ഉന്നതിയിൽ നിന്നുള്ള കമലമ്മ, വഞ്ചിവയലിൽ നിന്നുള്ള ദേവകി എന്നിവരെ പെരിയാർ ടൈഗർ റിസർവിന്റെ അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ആർ ലക്ഷ്മി, തേക്കടി, പെരിയാർ, വള്ളക്കടവ്, റിസർച്ച്, ഇക്കോ റേഞ്ചുകളിലെ റേഞ്ച് ഓഫീസർമാർ, ഇഡിസി അംഗങ്ങൾ മറ്റ് വനം വകുപ്പ് ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ ആദരിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ ഇ സിബി, അരുൺ കെ നായർ, ലിബിൻ ജോൺ, സൂരജ്, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home