ad
Deshabhimani

ഗോളടി മേളം

football

കുമാരമംഗലം എംകെഎന്‍എംഎച്ച്എസ്എസില്‍ നടന്ന പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍നിന്ന്

വെബ് ഡെസ്ക്

Published on Jun 12, 2026, 12:15 AM | 1 min read

തൊടുപുഴ

ലോകം ഫുട്‌ബോൾ എന്ന വാക്കിലേക്ക് ചുരുങ്ങുമ്പോള്‍ അതിനൊപ്പം ചേരുകയാണ് വിദ്യാലയങ്ങളും. കുമാരമംഗലം എംകെഎൻഎം എച്ച്എസ്എസില്‍ വ്യാഴാഴ്‍ച കുട്ടിത്താരങ്ങളുടെ ഗോളടിയായിരുന്നു. ഇഷ്‍ട ടീമുകളുടെ ജഴ്‍സിയണിഞ്ഞെത്താൻ അധ്യാപകര്‍ പറഞ്ഞപ്പോള്‍ ഉണ്ടായ ആഹ്ലാദവും ത്രില്ലും ഗോളടിയിലും പ്രകടമായി. കുട്ടികള്‍ക്ക് ഫുട്‌ബോളിനോടുള്ള ഭ്രമം മനസിലാക്കിയാണ് സ്‌കൂൾ അധികൃതർ അവർക്കിഷ്ടമുള്ള രാജ്യത്തിന്റെ ജേഴ്‌സി അണിഞ്ഞ്‌ സ്‌കൂളിലത്താൻ അവസരം നൽകിയത്. അർജന്റീന, പോർച്ചുഗൽ, ബ്രസീൽ, ഫ്രാൻസ്‌ തുടങ്ങി ലോകകപ്പിൽ മാറ്റുരയ്‌ക്കുന്ന ടീമുകളുടെ ജഴ്‍സിയണിഞ്ഞ് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെത്തി. പിന്നെ കണ്ടത് പെനാല്‍റ്റി ഷൂട്ട്ഔട്ട്. പഠനത്തിന്‌ മുടക്കം വരാതെ ഓരോ ക്ലാസുകാർക്കും പ്രത്യേക സമയമായിരുന്നു. 756 കുട്ടിൾ പഠിക്കുന്ന സ്‌കൂളിൽ പക്ഷേ വലയിലെത്തിയത് 1500ലേറെ ഗോളുകള്‍. കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ ഫുട്ബോൾ ജഴ്സി ഡേ ആചരിച്ചു. പ്രവചന മത്സരവും വിളംബര ഘോഷയാത്രയും നടത്തി. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനംചെയ്തു. സ്‌കൂൾ മാനേജർ ഫാ. ജെയിംസ് വടക്കേകണ്ടങ്കരിയിൽ വിളംബര ജാഥ ഫ്ലാഗ്ഓഫ് ചെയ്തു. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോൻ, ബ്ലോക്ക് പഞ്ചായത്തംഗം ബേബിച്ചൻ കൊച്ചുകരൂർ, പ്രിൻസിപ്പൽ ഡോ. ലിൻസി അലക്സ്, പ്രഥമാധ്യാപിക സിസ്റ്റർ നമിത, പിടിഎ പ്രസിഡന്റ്‌ ജോസ് കളരിക്കൽ, എംപിടിഎ പ്രസിഡന്റ് മേരി ജെൻസി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home