ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് കടത്ത്‌

സ്‌പെഷ്യൽ ഡ്രൈവുമായി എക്‌സൈസ്‌

excise
വെബ് ഡെസ്ക്

Published on Aug 02, 2025, 12:15 AM | 1 min read

ഇടുക്കി

ഓണക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി ജില്ലയിൽ എക്‌സൈസ് വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും. ഇതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കും. ആഗസ്ത്‌ നാലു മുതൽ സെപ്തംബർ ഒമ്പതുവരെ കൺട്രോൾ റൂം പ്രവർത്തിക്കുക. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഡിവിഷണൽ കൺട്രോൾ റൂമിൽ അറിയിക്കാം. ലഭിക്കുന്ന വിവരങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിങ്ങ്‌ ഫോഴ്‌സ് ടീമിനെ നിയമിച്ചതായി ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമീഷ്‌ണർ അറിയിച്ചു. ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിലെ ഫോൺ നമ്പറുകൾ: ജില്ലാതല എക്‌സൈസ് കൺട്രോൾ റൂം- ടോൾ ഫ്രീ നമ്പർ: 18004253415, ഹോട്ട് ലൈൻ നമ്പർ: 155358. അസി. എക്‌സൈസ് കമീഷണർ (എൻഫോഴ്സ്‌മെന്റ്), ഇടുക്കി: 04862–-232469, 9496002866. സ്‌പെഷ്യൽ സ്‌ക്വാഡ് ഇടുക്കി: 04862–-232469, 9400069532. നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, അടിമാലി: 04864–- 225782, 9400069534. എക്‌സൈസ് സർക്കിൾ ഓഫീസുകളായ തൊടുപുഴ:04862–- 223147, 9400069530, പീരുമേട്: 04869–- 232018, 9400069526, മൂന്നാർ: 04864–- 278356, 9400069524, ഉടുമ്പൻചോല: 04868–- 233247, 9400069528, ഇടുക്കി: 04868–- 275567, 9446283186. എക്‌സൈസ് റെയിഞ്ച് ഓഫീസ്, തൊടുപുഴ: 04862–- 228544, 9400069544, മൂലമറ്റം: 04862–- 276566, 9400069543, ദേവികുളം: 04865 230806, 9400069536, കട്ടപ്പന: 04868 274465, 9400069540, വണ്ടിപ്പെരിയാർ: 04869 253173, 9400069541, ഉടുമ്പൻചോല: 04868 234280, 9400069539, പീരുമേട്: 04869 233028, 9400069545, അടിമാലി: 04864 225118,9400069538, തങ്കമണി: 04868 275968, 9400069542, മറയൂർ: 04865 252526, 9400069537. എക്‌സൈസ് ചെക്ക് പോസ്‌റ്റ്‌ കുമളി: 04869 223458, 9400069546. എക്‌സൈസ് ചെക്ക് പോസ്റ്റ്, ബോഡിമെട്ട്: 04868 220350, 9496499360, എക്‌സൈസ് ചെക്ക് പോസ്റ്റ്, കമ്പംമെട്ട്: 04868 279102, 9400069548. ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ, ഇടുക്കി, തൊടുപുഴ: 04862 222493, 9447178058.



deshabhimani section

Related News

View More
0 comments
Sort by

Home