യുഡിഎഫ് അഴിമതി
വികസനമില്ലാതെ പെരുവന്താനം

മണിക്കൽ തിലകൻ പാർക്കും ലേക്കും

സ്വന്തം ലേഖകൻ
Published on Nov 18, 2025, 12:15 AM | 1 min read
ഏലപ്പാറ
കാർഷിക തോട്ടംമേഖലയിലുള്ള പെരുവന്താനം പഞ്ചായത്തിൽ വികസനമില്ലാത്ത ഇരുണ്ടനാളുകൾ പിന്നിട്ടു. മുൻ പഞ്ചായത്ത് പ്രസിഡന്റ കെ ടി ബിനുവിന്റെ നേതൃത്വത്തിൽ അഭിനയ കുലപതി തിലകന്റെ ജന്മനാടായ മണിക്കലിൽ നിർമിച്ച തിലകൻ പാർക്കും ലേക്കും വികസന പദ്ധതികളും എല്ലാം യുഡിഎഫ് അട്ടിമറിച്ചു. വിനോദസഞ്ചാരമേഖലയിലും പുരോഗതിയുണ്ടായില്ല.
മുൻ ഭരണസമിതി വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചതാണ് പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രം. എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിൽ പാഞ്ചാലിമേട് വികസനത്തിന് കോടികൾ നൽകിയതു വഴി റോഡുകളും ഇവിടെ അടിസ്ഥാന സൗകര്യ വികസനങ്ങളും വികസിപ്പിച്ചെടുത്തിരുന്നു. അക്കാലത്ത് വർഷത്തിൽ പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് വന്നുപോയത്. യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വന്നതോടെ മണിക്കൽ തിലകൻ സ്മാരക പാർക്കിൽ ഇപ്പോൾ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ശേഷിപ്പുകൾ മാത്രമാണുള്ളത്. പെരുവന്താനം പഞ്ചായത്തിന് ഇപ്പോൾ ലക്ഷങ്ങളുടെ വരുമാനനഷ്ടമാണുള്ളത്.










0 comments