ad
Deshabhimani

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു

dyfi

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയായ സീതാറാം യെച്ചൂരി നഗറിൽ സ്വാഗതസംഘം ചെയര്‍മാൻ കെ വി ശശി പതാക ഉയര്‍ത്തുന്നു

avatar
ടി കെ സുധേഷ്‍കുമാര്‍

Published on Jun 14, 2026, 12:15 AM | 1 min read

അടിമാലി

അനശ്വര രക്തസാക്ഷികളുടെ കനലിരമ്പുന്ന സ്മരണകളുണർത്തി ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് പൊതുസമ്മേളന വേദിയായ സീതാറാം യച്ചൂരി നഗറിൽ(അടിമാലി മാര്‍ക്കറ്റ് ജങ്ഷൻ) ശുഭ്രപതാക ഉയർന്നു. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച അഞ്ച് ജാഥകൾ ശനി വൈകിട്ട് അടിമാലിയില്‍ സംഗമിച്ചു. സ്വാഗതസംഘം ചെയർമാൻ കെ വി ശശി പൊതുസമ്മേളന നഗറില്‍ പതാക ഉയര്‍ത്തി. വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ യുവജന മുന്നേറ്റം സൃഷ്ടിച്ച് സാമൂഹ്യമാറ്റത്തില്‍ നിര്‍ണായക ശക്തികളായി യുവതയെ മാറ്റിയെടുക്കുന്നതിനുള്ള ഗൗരവ ചർച്ചകൾക്ക് സമ്മേളനം വേദിയാകും. കൊടിമര ജാഥ അനശ്വര രക്തസാക്ഷി ടി എ നസീറിന്റെ സ്മൃതി മണ്ഡപത്തിൽനിന്നും ജാഥാ ക്യാപ്റ്റൻ എം എസ് ശരത്ത്, അഭിമന്യു രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കപ്പിയും കയറും ജാഥ ക്യാപ്റ്റൻ എം ആർ രഞ്ജിത്ത്, സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള ഛായാചിത്രം അയ്യപ്പദാസ് സ്മൃതി മണ്ഡപത്തിൽനിന്ന് ജാഥാ ക്യാപ്റ്റൻ മിനി സുരേഷ്, സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക അനീഷ് രാജന്റെ സ്മൃതി മണ്ഡപത്തിൽനിന്നും ജാഥാ ക്യാപ്റ്റൻ എസ് രാജേഷ്, സമ്മേളന നഗറിൽ തെളിയിക്കുന്നതിനുള്ള ദീപശിഖ ജാഥാ ക്യാപ്റ്റൻ ഫൈസൽ ജാഫര്‍ എന്നിവരുടെ നേതൃത്വത്തിൽ അടിമാലിയിലെത്തിച്ചു. ടൗൺ ജുമാ മസ്ജിദ് പരിസരത്തുനിന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലേക്ക് സ്വീകരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ വി ശശി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, പ്രസിഡന്റ് എസ് സുധീഷ്, ട്രഷറർ ബി അനൂപ്, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എ രാജ, സ്വാഗതസംഘം ഭാരവാഹികളായ ടി കെ ഷാജി, ചാണ്ടി പി അലക്സാണ്ടർ, തേജസ് കെ ജോസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പ്രതിനിധി സമ്മേളന നഗറായ പുഷ്പൻ നഗറിൽ(അടിമാലി ക്ലബ് ഓഡിറ്റോറിയം) ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ ദീപശിഖ തെളിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home