ad
Deshabhimani

ഡിവൈഎഫ്ഐ അനുമോദിച്ചു

കരളായി സുഹൃത്ത്‌

dyfi

പ്രേംശങ്കറിനെയും ഭാര്യ രതിക തിലകിനെയും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി അനൂപ് അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Jul 31, 2026, 12:15 AM | 1 min read

പീരുമേട്

സുഹൃത്തിന്‌ കരൾ പകുത്തുനൽകി മാനവികതയുടെ മാതൃകയായ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിയംഗം പ്രേം ശങ്കറിന്‌ യുവതയുടെ ആദരം. ബുധനാഴ്ചയാണ് പ്രേം ശങ്കർ ആശുപത്രിയിൽനിന്ന്‌ ഭാര്യ രതിക തിലകിന്റെ പീരുമേട്ടിലെ വസതിയിൽ എത്തിയത്. ഡിവൈഎഫ്ഐ ഏലപ്പാറ ബ്ലോക്ക്‌ കമ്മിറ്റിയുടെ സ്‌നേഹോപഹാരം പ്രേം ശങ്കറിന്‌ ജില്ലാ പ്രസിഡന്റ്‌ ബി അനൂപ് വസതിയിൽ എത്തി കൈമാറി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി പി പ്രശാന്ത്, പ്രസിഡന്റ്‌ അഫ്സൽ മുഹമ്മദ്‌ എന്നിവരുമുണ്ടായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകന്റെ മകളാണ്‌ രതിക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home