ad
Deshabhimani

ഡല്‍ഹിയിലെ പൊലീസ് നരനായാട്ട്

പ്രതിഷേധ ജ്വാലയായി ഡിവൈഎഫ്‌ഐ നൈറ്റ് മാര്‍ച്ച്

night march

ഡിവൈഎഫ്‌ഐ അണക്കരയില്‍ സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ച്‌

വെബ് ഡെസ്ക്

Published on Jul 25, 2026, 12:15 AM | 1 min read

കട്ടപ്പന
ഡല്‍ഹിയില്‍ വിദ്യാര്‍ഥി സമരത്തിനുനേരെയുള്ള പൊലീസിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലയില്‍ സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ചില്‍ അണിനിരന്ന് നൂറുകണക്കിന് യുവജനങ്ങള്‍. വണ്ടന്‍മേട് ബ്ലോക്ക് കമ്മിറ്റി അണക്കരയില്‍ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ലിജു നെല്‍സണ്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ബിബിന്‍ ബാബു, വിഷ്ണു ശശി എന്നിവര്‍ സംസാരിച്ചു.
തൊടുപുഴ
തൊടുപുഴ വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച്  മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ പ്രശോഭ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടിനു ശശി അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ എസ്‌ അനന്തു, നേതാക്കളായ കെ ആർ ഷാജി, വി ബി ദിലീപ് കുമാർ, ഷൈനു സൈമൺ,  എം എസ് ആരോമൽ എന്നിവർ സംസാരിച്ചു.
തൊടുപുഴ ഈസ്റ്റ്‌ ബ്ലോക്ക്‌ കമ്മിറ്റി നടത്തിയ നൈറ്റ്‌ മാർച്ച്‌ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം അഖിൽ ബാബു ഉദ്ഘടനംചെയ്തു. കെ എം അൽത്താഫ് ആധ്യക്ഷനായി. സിപിഐ എം ഈസ്റ്റ്‌ ഏരിയ സെക്രട്ടറി ലിനു ജോസ്, എം എസ് ശരത്, അനൂഫ് കെ ഫിറോസ് എന്നിവർ സംസാരിച്ചു.  
അടിമാലി
അടിമാലി ബ്ലോക്ക്‌ കമ്മിറ്റി അനച്ചാലിൽ നടത്തിയ നൈറ്റ്‌മാർച്ച്‌ ബ്ലോക്ക്‌ സെക്രട്ടറി തേജസ്‌ കെ ജോസ്‌ ഉദ്‌ഘാടനംചെയ്‌തു. ഷംനാസ്‌ പുളിക്കൽ, നിഖിൽ ഷാജൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home