അടിമാലി താലൂക്ക് ആശുപത്രിയോട് അവഗണന
ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ എകെഎസ് പ്രതിഷേധം

എകെഎസ് നേതൃത്വത്തിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മാർച്ച് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി ഉദ്ഘാടനം ചെയ്യുന്നു
അടിമാലി
അടിമാലി താലൂക്ക് ആശുപത്രിയോടുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ അവഗണനയ്ക്കെതിരെ ആദിവാസി ക്ഷേമസമിതി നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി ഉദ്ഘാടനം ചെയ്‌തു. ഗോപി രാമൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ, ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ യു വിനു, ജില്ലാ പ്രസിഡന്റ് കെ എ ബാബു, ഏരിയ സെക്രട്ടറി എം ആർ ദീപു, എം എസ് ചന്ദ്രൻ, പാൽരാജ്, അജിമോൾ, എം കെ ശ്രീജ എന്നിവർ സംസാരിച്ചു. ആശുപത്രിയോട് തികഞ്ഞ അവഗണനയാണ് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് ഭരണ സമിതി സ്വീകരിക്കുന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്ന പദ്ധതിയിൽ കാന്റീൻ നടത്തിപ്പുകാരനുമായി ചേർന്ന് ലക്ഷങ്ങളുടെ വെട്ടിപ്പാണ് യുഡിഎഫ് നടത്തിയിട്ടുള്ളത്. ആശുപത്രിയിൽനിന്നും ഡിസ്ചാർജായിപ്പോയ രോഗികളുടെ പേരിൽ ദിവസങ്ങളോളം ഭക്ഷണം നൽകിയതായാണ് വ്യാജ രേഖകൾ ഉണ്ടാക്കിയിട്ടുള്ളത്. ആദിവാസി വിഭാഗങ്ങളെ മോശക്കാരാക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ ങ്ങൾ ഒരുക്കുന്നതിൽ ഭരണ നിർവ്വഹണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് തികഞ്ഞ അനാസ്ഥയാണ് വരുത്തിയത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം 25 കോടിയിലധികമാണ് വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. എന്നാൽ ആശുപത്രി യെ മോശമാക്കാനാണ് യുഡിഎഫ് ഭരണ സമിതി ശ്രമിക്കുന്നത് .









0 comments