ad
Deshabhimani

അനീഷ്‌ രാജന്റെ സ്‌മരണ പുതുക്കി നാട്‌

aneesh rajan

അനീഷ് രാജൻ രക്ത സാക്ഷി ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറിയെറ്റ് അംഗം എൻപി സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 19, 2026, 12:15 AM | 1 min read

നെടുങ്കണ്ടം

അനശ്വര രക്തസാക്ഷി അനീഷ് രാജന്‌ നാടിന്റെ സ്‌മരണാഞ്ജലി. പതിനാലമത് രക്തസാക്ഷി ദിനാചരണം നെടുങ്കണ്ടം പടിഞ്ഞാറേകവലയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എൻ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നൂറ്‌കണക്കിന്‌ പ്രവർത്തകർ പങ്കെടുത്തു. എസ്എഫ്ഐ ജില്ലാ വൈസ്‌ പ്രസിഡന്റും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായിരുന്ന അനീഷ് രാജനെ 2012 മാർച്ച് 18 ന് കാമാക്ഷി വിലാസത്തുവച്ചാണ്‌ കോൺഗ്രസ്‌ പ്രവർത്തകർ കുത്തിക്കൊന്നത്. കാമാക്ഷി വിലാസം സഫർ ഹിൽസ് എസ്റ്റേറ്റിലെ തൊഴിലാളികളെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചതറിഞ്ഞ്‌ അവിടെ എത്തുകയായിരുന്നു. പ്രശ്നം പരിഹരിച്ച്‌ സമാധാനാന്തരീക്ഷം ഉണ്ടായ സമയത്ത് ഒരു പ്രകോപനവും ഇല്ലാതെയാണ്‌ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ച് അരുംകൊല നടത്തിയത്‌. നെടുങ്കണ്ടം പടിഞ്ഞാറേകവലയിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം ടി എം ജോൺ അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി സി അനിൽ സ്വാഗതം പറഞ്ഞു. ഉടുമ്പൻചോല സ്ഥാനാർഥിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ കെ കെ ജയചന്ദ്രൻ,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ, എസ് എഫ് ഐ കേന്ദ്രകമ്മിറ്റി അംഗം ടോണി കുര്യാക്കോസ്, ശരത് പ്രസാദ്, അഖിൽ ബാബു, കെ എസ്‌ അൻസാരി , മിലൻ ജേക്കബ്‌, എം എ സിറാജുദ്ദീൻ, ടി വി ശശി, സി രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home