ദേശാഭിമാനി കാമ്പയിന്‍ മുന്നേറുന്നു

കട്ടപ്പന ഏരിയയിൽ വിവിധ ലോക്കല്‍ കമ്മിറ്റികള്‍ ചേര്‍ത്ത ദേശാഭിമാനി പത്രത്തിന്റെ വരിസംഖ്യയും ലിസ്റ്റും സിപിഐ എം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജില്‍നിന്ന് ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഏറ്റുവാങ്ങുന്നു
കട്ടപ്പന
ദേശാഭിമാനി പ്രചാരണ ക്യാമ്പയിന് കട്ടപ്പന ഏരിയയില്‍ ഉജ്വല മുന്നേറ്റം. കര്‍ഷകര്‍, തൊഴിലാളികള്‍, വ്യാപാരികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ വരിക്കാരായി. വിവിധ ലോക്കല്‍ കമ്മിറ്റികള്‍ ചേര്‍ത്ത പത്രത്തിന്റെ വരിസംഖ്യയും ലിസ്റ്റും സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജില്‍നിന്ന് ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ഒക്‌ടോബർ 15ന് പത്രത്തിന്റെ ജില്ലാതല വരിസംഖ്യ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ കട്ടപ്പനയിൽ ഏറ്റുവാങ്ങും. വണ്ടന്‍മേട് ഏരിയയില്‍ കര്‍ഷകര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ദേശാഭിമാനി വരിക്കാരായി. വിവിധ ലോക്കല്‍ കമ്മിറ്റികള്‍ ചേര്‍ത്ത പത്രത്തിന്റെ വരിസംഖ്യയും പട്ടികയും ഏരിയ സെക്രട്ടറി ടി എസ് ബിസി ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റിയംഗം സതീഷ് ചന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി ജിജു എബ്രഹാം എന്നിവര്‍ സംസാരിച്ചു. ഉപ്പുതറ ബാങ്ക് ജീവനക്കാര്‍ വരിക്കാരായി ദേശാഭിമാനി വരിക്കാരായി ഉപ്പുതറ സഹകരണ ബാങ്ക് ജീവനക്കാര്‍. സിപിഐ എം ഏലപ്പാറ ഏരിയ സെക്രട്ടറി എം ടി സജി വാര്‍ഷിക വരിസംഖ്യ ഏറ്റുവാങ്ങി. ലോക്കല്‍ സെക്രട്ടറി കെ കലേഷ് കുമാര്‍, എം എസ് സുനില്‍, സൈമണ്‍ തോമസ്, ഉഷ എന്നിവര്‍ സംസാരിച്ചു.










0 comments