ad
Deshabhimani

സിപിഐ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2025, 12:17 AM | 1 min read

കട്ടപ്പന

സിപിഐ ജില്ലാ സമ്മേളനത്തിന് വ്യാഴാഴ്ച കട്ടപ്പനയിൽ തുടക്കമാകും. വൈകിട്ട് 4.30ന് കാനം രാജേന്ദ്രൻ നഗറിൽ(കട്ടപ്പന ടൗൺ ഹാൾ) സി കെ കൃഷ്ണൻകുട്ടി പതാക ഉയർത്തും. അഞ്ചിന് പഴയ ബസ് സ്റ്റാൻഡിൽ പൊതുസമ്മേളനം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ സലിംകുമാർ അധ്യക്ഷനാകും. വെള്ളി രാവിലെ 9.45ന് സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ പതാക ഉയർത്തും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന, 10ന് പ്രതിനിധി സമ്മേളനം ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പകൽ മൂന്നിന് സെമിനാർ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ്, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ എസ് അരുൺകുമാർ തുടങ്ങിയവർ സംസാരിക്കും. ശനി പകൽ 12ന് ആദരിക്കൽ ചടങ്ങ് ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും, വൈകിട്ട് ആറുമുതൽ കലാപരിപാടികൾ. ഞായർ രാവിലെ 10.30ന് മന്ത്രി പി പ്രസാദ് സംസാരിക്കും, തുടർന്ന് തെരഞ്ഞെടുപ്പ്. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, വി ആർ ശശി, സി എസ് അജേഷ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home