വില കുത്തനെയിടിഞ്ഞു, ഉല്‍പ്പാദനവും
കൊക്കോയ്‍ക്കും രക്ഷയില്ല


സ്വന്തം ലേഖകൻ
Published on Dec 11, 2025, 12:15 AM | 1 min read
കട്ടപ്പന
കാലാവസ്ഥ വ്യതിയാനത്തെ കൊക്കോ മരങ്ങളില്‍ പൂക്കള്‍ കൊഴിയുന്നത് ഉല്‍പ്പാദനം കുത്തനെ കുറയ്ക്കുമെന്ന ആശങ്കയില്‍ കര്‍ഷകര്‍. മഴ കുറഞ്ഞിട്ടും കാര്യമായി പൂവിടാത്തതാണ് തിരിച്ചടിയാകുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ സീസണില്‍ കമ്പോളത്തിലെത്തുന്ന ഉല്‍പ്പന്നം മുന്‍വര്‍ഷങ്ങളേക്കാള്‍ കുറയും. നിലവില്‍ ഉണക്കപ്പരിപ്പിന് 350-370 രൂപയും പച്ചപ്പരിപ്പിന് 90-– 100 രൂപയുമാണ് വില. കഴിഞ്ഞവര്‍ഷം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 840–- 850 രൂപയില്‍ എത്തിയിരുന്നു. വില കുത്തനെ ഇടിയുന്നതിനുപിന്നാലെ ഉല്‍പാദനവും കുറയുന്നതാണ് പ്രധാന പ്രതിസന്ധി.
ഒന്നര പതിറ്റാണ്ട് മുമ്പ് വരെ ഹൈറേഞ്ചില്‍ വന്‍തോതില്‍ കൊക്കോക്കൃഷിയുണ്ടായിരുന്നു. ചെറിയ മുതല്‍മുടക്കില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന വിളയാണെങ്കിലും പിന്നീട് ഉല്‍പ്പാദനം വന്‍തോതില്‍ ഇടിഞ്ഞു. ഇതോടെ കര്‍ഷകര്‍ ചെടികള്‍ വെട്ടിമാറ്റി ഏലം കൂടുതലായി കൃഷി ചെയ്തു. ഹൈറേഞ്ചില്‍ ലോ റേഞ്ചിനേക്കാള്‍ കൂടുതല്‍ ഉല്‍പ്പാദനം ലഭിക്കുമെന്നും ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനമാണ് തിരിച്ചടിയാകുന്നത്.










0 comments